കറിവേപ്പില തഴച്ചു വളരാൻ ഈ രീതിയിൽ വളമിടണം.!! ഇനി കറിവേപ്പില ഭ്രാന്തു പിടിച്ചപോലെ വളരും.!!

Fertilizer to grow curry leaves : നമ്മുടെ വീട്ടമ്മമാർക്ക് അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുള്ളവർ കറിവേപ്പിലയെക്കുറിച്ച് പറഞ്ഞിരുന്നത് ‘ഒരില… ഒരായിരം ഗുണങ്ങൾ’ എന്നാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ് എന്നിങ്ങനെ നമുക്ക് ഗുണമുള്ള ഒട്ടേറെ ഘടകങ്ങൾ കറിവേപ്പിലയിൽ ഉണ്ട്. ആയുർവേദത്തിലാകട്ടെ ഒട്ടേറെ ഔഷധങ്ങളിലെ പ്രധാന കൂട്ടാണ് കറിവേപ്പില.

പണ്ടുകാലത്തെ ഒറ്റമൂലികളിലും നാട്ടുവൈദ്യത്തിലും പ്രധാന ഘടകമായിരുന്നു കറിവേപ്പില. എന്നാൽ ഇന്ന് രാസകീടനാശിനി പ്രയോഗിച്ച ഇലകളാണ് നമുക്ക് മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നത്. വീട്ടു പച്ചക്കറികളിൽ തന്നെ രാസകീടനാശിനി പ്രയോഗം കഴിയില്ല. അപ്പോൾ ഇലകൾ നേരിട്ടുപയോഗിക്കുന്ന കറിവേപ്പ് പോലുള്ള വിളകളുടെ കാര്യത്തിൽ ഒട്ടും സാധ്യമല്ല. ഈ കറിവേപ്പ് നമ്മുടെ വീട്ടുമുറ്റത്ത് തഴച്ചു വളരാൻ

എങ്ങനെയൊക്കെ വളമിടണം എന്ന് നോക്കാം. നല്ല നീർവാഴ്ചയുള്ള മണ്ണിലാണ് കറിവേപ്പില തൈ നടേണ്ടത്. ഇതിന്റെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. ചെടിച്ചട്ടി നിറച്ച് നമുക്ക് കറിവേപ്പില തൈ നടാം. അതിനായി മണ്ണിന്റെ കൂടെ ചാണകപ്പൊടിയും ചേർത്ത് കൊടുക്കുക. കറിവേപ്പില തൈ മണ്ണിൽ ഉമി ചേർത്ത് നടുന്നത് നല്ലതാണ്. മരപ്പൊടി ചേർത്ത് നടുന്നതും ഉത്തമം തന്നെ. അതുകൊണ്ട് അടുത്തതായി മരപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഉണക്കിയെടുത്ത

മുരിങ്ങയില ചേർത്ത് കൊടുക്കുക. ഇതിൽ അയേൺ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ശേഷം മുട്ടത്തോട് ചേർത്ത് കൊടുക്കുക. മുട്ടത്തോടിലെ കാൽഷ്യം മണ്ണിലെ അമ്ല ഗുണം കുറക്കാൻ സഹായിക്കും. അടുത്തതായി അയേൺ ഓക്സയിടും കാൽസ്യം ഓക്സയിടും അടങ്ങിയ ചുടുകട്ടപ്പൊടി ചേർത്ത് കൊടുക്കുക. കറിവേപ്പില തഴച്ചു വളരാനുള്ള ഈ നടീൽ കൂട്ട് എങ്ങനെ തയ്യാറുക്കുന്നു എന്നറിയാൻ വീഡിയോ കാണുക. credit : LGMOS VLOGS

Rate this post