പ്രിയതമക്കൊപ്പം അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി ജയസൂര്യ.!!ഏറെ സ്നേഹത്തോടെ മൂന്നാമതും ബ്ലാക്ക് ലേഡിയെ സ്വന്തമാക്കി ജയസൂര്യ.|Film fare award jayasurya

Film fare award jayasurya: 67 മത് സൗത്ത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം നേടി പ്രിയ താരം ജയസൂര്യ. മൂന്നാം തവണയാണ് താരത്തിന് ഫിലിം ഫെയർ പുരസ്കാരം ലഭിക്കുന്നത്. ഈ അവാർഡ് ലഭിച്ചതിനോട് അനുബന്ധിച്ച് താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കഴിഞ്ഞു. അവാർഡുമായി നിൽക്കുന്ന ചിത്രത്തോടൊപ്പം ഭാര്യയും ഒന്നിച്ചുള്ള

ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഇങ്ങനെ ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിരിക്കുന്നു..”ഫിലിം ഫെയർ അവാർഡ് നേടിത്തന്ന എല്ലാവർക്കും നന്ദി. ഇത് മൂന്നാം തവണയാണ് എനിക്ക് ഇത്തരത്തിൽ ഒരു അവാർഡ് ലഭിക്കുന്നത് വെള്ളം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു. എല്ലാവരുടെയും പിന്തുണകൾക്ക് നന്ദി…” മികച്ച നടനുള്ള ക്രിട്ടിക്കവാർഡാണ് ഇത്തവണ താരം നേടിയെടുത്തത്. ബാംഗ്ലൂരിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മലയാളം,

saritha jayasurya

തമിഴ്, തെലുങ്ക്, കന്നട സിനിമയിലെ മികച്ച പ്രവർത്തനങ്ങൾക്കും പ്രകടനങ്ങൾക്കുമാണ് അവാർഡ് സമ്മാനിച്ചത്. മികച്ച മലയാള സിനിമയായി അയ്യപ്പനും കോശിയും തിരഞ്ഞെടുത്തപ്പോൾ, പുഷ്പാ ദ് റൈസ്,സൂററൈ പൊട്രു എന്നീ ചിത്രങ്ങൾ അവാർഡ് നിശയിൽ നിറംമങ്ങാതെ തിളങ്ങിയിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ്‌ അവാർഡ് അന്തരിച്ച നടൻ പുനിത് രാജ് കുമാറിന് സമർപ്പിച്ചിരുന്നു. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ആഘോഷിക്കപ്പെട്ട വേളയിൽ അത്തരം ബഹളങ്ങൾക്കൊന്നും സാന്നിധ്യമാകാതെ കരിയർ

പതിയെ കെട്ടിപ്പടുത്തയാളാണ് ജയസൂര്യ. സിനിമയിലെത്തിയിട്ട് 20 വർഷമായിട്ടും യുവതാര നിരയിൽ മുൻപന്തിയിൽ തന്നെയാണ് ജയസൂര്യയുടെ പേരും. കയ്യിൽ കിട്ടിയ കഥാപാത്രങ്ങളെല്ലാം എന്നും മികവുറ്റത് തന്നെയായിരുന്നു. ശക്തമായ കഥാപാത്രങ്ങൾക്കും കോമഡി കഥാപാത്രങ്ങൾക്കും ഒക്കെ ജീവൻ നൽകുവാൻ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്.