ജനത മോക്ഷൻ പിക്ചേഴ്സ്നു തിരികൊളുത്തി നടനവിസ്മയം മോഹൻലാൽ ;വരാനിരിക്കുന്നത് ആറ് ചിത്രങ്ങൾ!!.പ്രതീക്ഷയോടെ ആരാധകർ.|Film production company

Film production company:തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനതാ മോക്ഷൻ പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനിയുടെ പ്രവർത്തന ഉത്ഘാടനവും , കമ്പനി നിർമ്മിക്കുന്ന ആറു സിനിമകളുടെ പ്രഖ്യാപനവും ഇന്ന് ക്രൗൺ പ്ലാസയിൽ നടന്ന വിപുലമായ ചടങ്ങിൽ മോഹൻലാൽ നിർവ്വഹിച്ചു.

പ്രവാസി വ്യവസായി ആയ ഉണ്ണി രവീന്ദ്രനുമായി ചേർന്ന് സുരേഷ് ബാബു ആരംഭിച്ച ജനതയുടെ പ്രവർത്തനങ്ങൾക്ക് ആശംസകളുമായി മലയാളത്തിലെ തല മുതിർന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും നടീനടന്മാരും പങ്കെടുത്തു.

1f7622e7 1234 4cfa 8894 dc82dac0ea3b 11zon
ജനത മോക്ഷൻ പിക്ചേഴ്സ്നു തിരികൊളുത്തി നടനവിസ്മയം മോഹൻലാൽ ;വരാനിരിക്കുന്നത് ആറ് ചിത്രങ്ങൾ!!.പ്രതീക്ഷയോടെ ആരാധകർ.|Film production company 2

മോഹൻലാലിനൊപ്പം ശ്രീഭദ്രൻ , ബ്ലസ്സി , എബ്രിഡ് ഷൈൻ, ബി.ഉണ്ണികൃഷ്ണൻ, S.N സ്വാമി, എം.പത്മകുമാർ തരുൺ മൂർത്തി, MMTV CEO യും മഴവിൽ മനോരമയുടെ മേധാവിയുമായ ശ്രീ പി.ആർ സതീഷ് , ഷാഹി കബീർ, കൃഷാന്ദ്നവ്യാ നായർ,ഗായത്രി അരുൺ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്നമനോഹരനും ജാനകിയും , അരിബഡ എന്നീ രണ്ട് സിനിമകൾക്കൊപ്പംശ്രി ഭദ്രൻ , ടിനു പാപ്പച്ചൻ , തരുൺ മൂർത്തി, രതീഷ് കെ രാജൻ എന്നിവരുടെ സിനിമകളുo ആണ് പ്രഖ്യാപിക്കപ്പെട്ടത്.ഇതേ തുടർന്ന് സമകാലിക മലയാള സിനിമയെ വിശദമായി പഠനവിധേയമാക്കുന്ന ഒരു സംവാദവും സംഘടിപ്പിക്കപ്പെട്ടു.
പി.ആർ.ഒ – ആതിര ദിൽജിത്ത്.

Rate this post