ഫ്രിഡ്ജ്ഡോർ സൈഡിലെ കറുത്തപാടുകൾ കളയാൻ ഇത്ര എളുപ്പമോ 😳😲 ഒരിടത്തും കേൾക്കാത്ത അടുക്കള സൂത്രങ്ങൾ 😀👌 കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. വാഴപ്പിണ്ടി അഥവാ ഉണ്ണിപ്പിണ്ടി കറിവെക്കാനായി പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതിനായി ചെറുതാക്കി അരിഞ്ഞെടുത്ത ശേഷം അതിന്റെ നാരുകൾ കളഞ്ഞെടുക്കണം. പണ്ടൊക്കെ ഒരു വടിയോ മുള്ളോ വെച്ചാണ് ആ നാരുകൾ മാറ്റിയിരുന്നത്. എന്നാൽ ഇതുപോലെ പച്ചക്കറികൾ

അരിഞ്ഞെടുക്കുന്ന പീലർ ഒന്ന് ഉപയോഗിച്ചു നോക്കൂ.. വളരെ എളുപ്പത്തിൽ തന്നെ എല്ലാ നാരുകളും മാറ്റിയെടുക്കാവുന്നതാണ്. കടല കുതിർത്തെടുക്കാനായി തലേ ദിവസം വെള്ളത്തിൽ ഇട്ടുവെക്കാൻ മറന്നാൽ ഇനി വിഷമിക്കേണ്ട. കഴുകിയെടുത്ത് കടല ചൂടുവെള്ളം ഒഴിച്ച് കാസറോളിൽ അൽപ്പ നേരം മൂടി വെച്ചാൽ മതി. പെട്ടെന്ന് തന്നെ കുതിർന്ന് കിട്ടും. കൂടാതെ ഫ്രിഡ്ജ് വൃത്തിയാക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ

ഒരു കാര്യമാണ് ഫ്രിഡ്ജ് ഡോർ സൈഡ് ലെ കറുത്ത കരിമ്പൻ പോലുള്ള പാടുകൾ കളഞ്ഞെടുക്കുക എന്നത്. എന്നാൽ ഇനിയത് ഒരു പ്രശ്‌നമേ അല്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്കത് ചെയ്തെടുക്കാവുന്നതാണ്. ഇതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കാം. ബേക്കിംഗ് സോഡയും അൽപ്പം ഡിഷ് വാഷ് ലിക്വിഡും നാരങ്ങാ നീരും നന്നായി മിക്സ് ചെയത ശേഷം ടൂത് ബ്രെഷ് ഉപയോഗിച്ചു തേച്ചു പിടിപ്പിക്കാം വളരെ വേഗം

വൃത്തിയാക്കാവുന്നതാണ്. ആവശ്യമെങ്കിൽ ബഡ്‌സ് കൂടി ഉപയോഗിക്കാം. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ അറിവ് തീർച്ചയായും നിങ്ങളെ സഹായിക്കും. കൂടാതെ കൂടുതൽ ഉപകാരപ്രദമായ അറിവുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടില്ലെങ്കിൽ നഷ്ടം തന്നെ. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLD