ആന്‍സന്‍ പോളിന്റെ സൂപ്പര്‍ ഹീറോ ചിത്രം “ദി ഗാംബ്ലര്‍” മെയ് 24ന്.!!

അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍നായകവേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗാംബ്ലര്‍. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച ആന്‍സന്‍ പോള്‍ ആണ് ദി ഗ്യാംബ്ലര്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ ആയി എത്തുന്നത്. മെക്‌സിക്കന്‍ അപാരത ഒരുക്കിയ ടോം ഇമ്മട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ദി ഗാംബ്ലര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ടോം ഇമ്മട്ടി തന്നെയാണ്. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.

ആന്‍സന്‍ പോള്‍ ഈ സിനിമയില്‍ രണ്ടു ഗെറ്റ് അപ്പില്‍ എത്തുന്നു. ആറുവയസുള്ള കുട്ടിയുടെ അച്ഛനും സൂപ്പര്‍ ഹീറോയുമാണ് ചിത്രത്തില്‍ ആന്‍സന്‍ പോള്‍. ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത് ഡയാന ഹമീദ് എന്ന പുതുമുഖമാണ്. ആന്‍സന്‍ പോളിന്റെ ആറു വയസുകാരന്‍ മകനായി ടോം എമ്മാട്ടിയുടെ മകന്‍ ജോര്‍ജ് എമ്മാട്ടി അഭിനയിക്കുന്നു.

ഈ ചിത്രം ഒരു കുടുംബത്തിന്‍റെ കഥയാണ്. ആന്‍സന്‍ ഒരു ആഡ്ഫിലിം മേക്കറാണ്. ഇന്നത്തെ യൂത്തിന്‍റെ പ്രതിനിധിയും പ്രതീകവുമാണ് ആന്‍സന്‍. അയാളുടെ ഭാര്യ ഡയാന. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകനുണ്ട്. പേര് ജോര്‍ജ്ജ്. പിതാവെന്നും ഭര്‍ത്താവെന്നുമുള്ള നിലയില്‍ ആന്‍സന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും ഗൗരവമേറിയതായിരുന്നു, വിലപ്പെട്ടതായിരുന്നു. ഡയാനയുടെ ആശയങ്ങളും അഭിപ്രായങ്ങളും അതുപോലെ തന്നെ പ്രാധാന്യം നിറഞ്ഞതായിരുന്നു. ഇവര്‍ക്കരികിലേക്ക് വന്നെത്തുന്ന ചില കഥാപാത്രങ്ങളുടെ സാമീപ്യത്തിലൂടെയാണ് ഈ സിനിമയുടെ കഥാവികസനം നടക്കുന്നത്.

ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപി സുന്ദര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു.

പ്രകാശ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ് ചെയ്യുന്നത്. കഥ തുടരുന്നു, സ്വപ്നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ് ദി ഗാംബ്ലര്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയെന്ന വിശേഷണത്തോടെയാണ് അന്‍സണ്‍ പോളിന്റെ ദി ഗാംബ്ലര്‍ എത്തുന്നത്. ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.