കല്ലുപ്പ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! കിലോക്കണക്കിന് വെളുത്തുള്ളി മിനിറ്റുകൾക്കുള്ളിൽ തൊലി കളയാൻ ഇനി കത്തി വേണ്ടാ.. |
Garlic Peeling Crystal Salt Tips : മിക്ക വീടുകളിലും അടുക്കള വൃത്തിയാക്കൽ വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് സ്ഥിരമായി ഉപയോഗിക്കുന്ന ചായ കപ്പിലും മറ്റും അടിഞ്ഞു കിടക്കുന്ന കറ. സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ ഇത്തരം കറകൾ പോകാറില്ല. അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ചില ട്രിക്കുകൾ അറിഞ്ഞിരിക്കാം. കുട്ടികൾ സ്കൂളിൽ കൊണ്ടു പോകുന്ന വാട്ടർ ബോട്ടിലിൽ പിടിച്ചിട്ടുള്ള കറ
കളയാനായി അല്പം കല്ലുപ്പ് ഇട്ട് വെള്ളമൊഴിച്ച് നല്ലതു പോലെ കുലുക്കി കഴുകിയാൽ മതി. സോപ്പ് ഉപയോഗിക്കാതെ തന്നെ ബോട്ടിലിൽ പറ്റി പിടിച്ചിരിക്കുന്ന കറ ഇങ്ങനെ ചെയ്താൽ പാടെ പോകുന്നതാണ്. അതുപോലെ ചായ ഒഴിച്ച് കപ്പിൽ പറ്റി പിടിച്ചിരിക്കുന്ന കറ പോകാനായി കപ്പിൽ അല്പം ഉപ്പിട്ട് സ്ക്രബർ ഉപയോഗിച്ച് നല്ലത് പോലെ ഉരച്ച ശേഷം അല്പം പാത്രം കഴുകുന്ന സോപ്പ് കൂടിയിട്ട് കഴുകി കൊടുത്താൽ മതി.
വെളുത്തുള്ളി വളരെ എളുപ്പത്തിൽ വൃത്തിയാക്കാനായി

മുഴുവൻ തോടോട് കൂടി എടുത്ത് അതിന്റെ രണ്ടറ്റവും ചെത്തി കളയുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അല്ലികളെല്ലാം വളരെ പെട്ടെന്ന് വേറിട്ട് വരുന്നതാണ്. ശേഷം അല്ലികൾ ഇളം ചൂടുള്ള വെള്ളത്തിൽ ഇട്ട് കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. ശേഷം കൈ ഉപയോഗിച്ച് ഞരടി കൊടുക്കുമ്പോൾ തന്നെ വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി എല്ലാം പോയി കിട്ടുന്നതാണ്. വെളുത്തുള്ളി നേരിട്ട് തൊലി കളയുമ്പോൾ മിക്കപ്പോഴും അത് കയ്യിൽ കറ വീഴാനും
ചെറിയ രീതിയിലുള്ള പൊള്ളലുകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അതുകൊണ്ട് ഈ ഒരു രീതി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. അടുക്കളയിൽ കല്ലുപ്പ് ഉണ്ടെങ്കിൽ തന്നെ ഇത്തരത്തിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനായി സാധിക്കും. മാത്രമല്ല പാത്രങ്ങളിൽ കാലങ്ങളായി പിടിച്ചിരിക്കുന്ന കറകളെല്ലാം ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ കളയാനും സാധിക്കും. അതുകൊണ്ടുതന്നെ ഒരു തവണയെങ്കിലും ഈ ട്രിക്കുകൾ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്. credit : Hometaskbyrahna