ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ 🧐🤔 എളുപ്പം കൃത്യമായി അറിയാൻ കിടിലൻ ട്രിക്ക് 👌👌

അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം.

പെട്ടെന്ന് എളുപ്പത്തിൽ പാചകം ചെയ്യാം എന്നത് തന്നെയാണ് എല്ലാവരും ഉപയോഗിക്കുവാനുള്ള കാരണവും. നിത്യവറും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഗ്യാസ് സ്‌റ്റോവിനെയും ഗ്യാസ് കുറ്റിയേയും പറ്റിയുള്ള അറിവുകൾ വീട്ടമ്മമാർക്ക് വേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഗ്യാസ് കുറ്റിയിൽ എത്രത്തോളം ഗ്യാസ് ഇനി ബാക്കിയുണ്ട് എന്നത് നോക്കാൻ പലർക്കും അറിയില്ല. ഇതറിയാൻ മിക്കവാറും ഗ്യാസ് കുറ്റി പൊക്കി നോക്കുകയോ, ചെരിച്ചു നോക്കുകയോ ആണ് പതിവ്.

എന്നിരുന്നാലും കൃത്യമായി പറയാൻ കഴിയില്ല. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമാണ് പങ്കുവയ്ക്കാൻ പോകുന്നത്. അതിനായി ഒരു തുണി വെള്ളത്തിൽ മുക്കി ചെറുതായി പിഴിഞ്ഞെടുക്കുക. ശേഷം ഗ്യാസ് സിലിണ്ടറിന്റെ മുകളിൽ നിന്ന് താഴേക്ക് തുണികൊണ്ട് വെറുതെ ഒന്നു തുടയ്ക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാം. ഗ്യാസ് ഇല്ലാത്ത ഭാഗത്ത് ഈ നനവ് മാറുകയും ഗ്യാസ് ഉള്ള ഭാഗത്ത് നനവ് അവിടെത്തന്നെ നിൽക്കുകയും ചെയ്യും.

എത്ര ഭാഗം നനവുണ്ട് അത്രയും ഭാഗത്ത് ഗ്യാസ് ഉണ്ട് എന്ന് മനസിലാക്കാം. പലർക്കും അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന്ന തോന്നിയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത മറ്റുള്ളവരിലേക്ക് കൂടിഎത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Sujas World Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.