ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണു മാജിക്‌.😀👌

wheatflour-rice-putt-recipe malayalam : ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മാജിക്കൽ റെസിപിയുമായാണ്. എങ്ങനെയാണെന്ന് നോക്കാം. എത്ര പുതു പുത്തൻ പലഹാരങ്ങൾ വന്നു തുടങ്ങിയാലും പുട്ട് എന്നത് നമ്മുടെ നാടൻ പലഹാരം തന്നെയാണ്. പുട്ടും കടലക്കറിയും ചേർന്നുള്ള കിടിലൻ കോമ്പിനേഷൻ നൽകാൻ മറ്റൊന്നിനും കഴിയില്ല. ഇപ്പോഴും ബ്രേക്ഫാസ്റ്റുകളിൽ

ഒന്നാമൻ പുട്ടും കടലയും തന്നെ. സാധരണ ഗോതമ്പുപൊടി ഉപയോഗിച്ചു പുട്ട് ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഗോതമ്പ് പൊടിയും ചോറും ഉപയോഗിച്ചു രാവിലെ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയ ഗോതമ്പ് പുട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് ഗ്ലാസ് ഗോതമ്പുപൊടിയും 6 സ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ ഒന്ന് കറക്കിയെടുക്കാം.

തേങ്ങാ ചിരകിയതിലേക്ക് ഈ മിക്സ് ചേർത്ത് കൊടുക്കാം. കൈകൊണ്ട് ഒന്ന് മിക്സ് ചെയ്ത ശേഷം സ്റ്റീൽ ഗ്ലാസിൽ പൊടി നിറച്ചു കൊടുക്കാം. ശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഗ്ലാസുകൾ ഇഡ്ഡലിത്തട്ടിലാക്കി ഇറക്കിവെക്കാം. പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ട് റെഡി ആക്കിയെടുക്കാം.പുട്ടു കുറ്റിയുടെ ആവശ്യവും ഇല്ല. എളുപ്പത്തിൽ ഒന്നിലധികം

കുറ്റി പുട്ടും തയ്യാറാക്കിയെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..തീർച്ചയായും ഉപകാരപ്രദമാവും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.vedio credit; Grandmother Tips