23 ന് നടക്കേണ്ടിയിരുന്ന വിവാഹ നിശ്ചയം മുടങ്ങി, കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും… വെളിപ്പെടുത്തലുമായി ഗൗരി കൃഷ്ണ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗര്‍ണമിതിങ്കള്‍ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് ഗൗരി കൃഷ്ണ. കഴിഞ്ഞ കുറച്ചു നാളുകളായി ഗൗരിയുടെ വിവാഹവാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവമായികൊണ്ടിരുന്നത് താൻ വിവാഹിതയാവാന്‍ പോവുകയാണന്നും ജനുവരി 23 നാണ് വിവാഹ നിശ്ചയം എന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തന്നെ വ്യക്തമാക്കിരുന്നു. എന്നാല്‍ തീരുമാനിച്ച തിയ്യതിയില്‍ നിശ്ചയം
നടത്താന്‍ കഴിഞ്ഞില്ലെന്ന വാർത്ത പുറത്തു വന്നത്തിനു പിന്നാലെ കാരണവുമായി ഗൗരി തന്നെ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തില്ല എന്ന നിരന്തര ചോദ്യത്തിന് ഒടുവിലാണ് അതിന് പ്രതികരണവുമായി ഗൗരി എത്തിയത്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടര്‍ക്കും കൊവിഡ് പോസിറ്റീവും ആയതു കൊണ്ടുമാണ് വിവാഹ നിശ്ചയം മാറ്റിവെച്ചത്.

ഇനി എപ്പോഴാണ് നിശ്ചയം നടത്തുകയെന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നും, പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി വ്യക്തമാക്കി. വരനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അപ്പോഴും ഗൗരി പുറത്ത് വിട്ടിട്ടില്ല. നിങ്ങള്‍ക്ക് ആര്‍ക്കും അറിയുന്ന ആളല്ല എന്ന് മാത്രമാണ് പറയുന്നത്. സീരിയല്‍ പിന്നണി പ്രവര്‍ത്തകനാണ് തന്റെ പ്രതിശ്രുത വരൻ എന്ന് മാത്രമായിരുന്നു ഗൗരിയുടെ പ്രതികരണം. വിവാഹ നിശ്ചയത്തിനു ശേഷം തീര്‍ച്ചയായും ഫോട്ടോ പങ്കുവയ്ക്കും എന്നും താരം
വ്യക്തമാക്കിയിട്ടുണ്ട്. പര്‍ണമിതിങ്കള്‍ എന്ന സീരിയല്‍ അവസാനിച്ചിട്ട് പത്ത് മാസത്തിലധികമായി ഇപ്പോൾ താരം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന സീരിയലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയല്‍ കഴിഞ്ഞാല്‍ എല്ലാവരും കുറച്ച് മാസങ്ങള്‍ കൊണ്ട് എന്നെ മറക്കും എന്നാണ് കരുതിയത് എന്നാല്‍ ഇപ്പോഴും എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ അധികം നന്ദിയുണ്ടന്നും ഈ സ്‌നേഹം എന്നെ അതിശയിപ്പിയ്ക്കുന്നു എന്നും ഗൗരി ലൈവ് വീഡിയോക്കിടയിൽ പറഞ്ഞു.