അത്യാഡംബര എസ്യുവി സ്വന്തമാക്കി നടി ഗ്രേസ് ആന്റണി; ഗ്രേസ് സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങൾ അറിയാം.!!

ഫഹദ് ഫാസിൽ, സൗബിൻ സാഹിർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘കുമ്പളങ്ങി നൈറ്റ്‌സ്‌’ എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ ആരാധകർക്കിടയിൽ ശ്രദ്ധേയയായ നടിയാണ് ഗ്രേസ് ആന്റണി. പിന്നീട്, ‘തമാശ’യിലൂടെ സഫിയയായും ‘ഹലാൽ ലവ് സ്റ്റോറി’യിലൂടെ സുഹറയായും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലൂടെ ഹരിപ്രിയായുമെല്ലാം ഗ്രേസ് ആന്റണി തന്റെ അഭിനയ വൈധഗ്ദ്യം വെളിപ്പെടുത്തി

പ്രേക്ഷരെ ഞെട്ടിച്ചുക്കൊണ്ടിരുന്നു. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിലെ ഒരു സന്തോഷ നിമിഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ്. ഒരു എസ്യുവി സ്വന്തമാക്കുക എന്ന തന്റെ ഏറ്റവും വലിയ ഒരു സ്വപനം സാക്ഷാത്ക്കരിച്ച നിമിഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വോൾക്സ്വാഗൺ പുറത്തിറക്കിയ പുത്തൻ പതിപ്പായ വോൾക്സ്വാഗൺ ടൈഗൺ ജിട്ടി പ്ലസ് ആണ് ഗ്രേസ് സ്വന്തമാക്കിയിരിക്കുന്നത്. “നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും

grace antony

സാക്ഷാത്കരിക്കാനാകും” എന്ന അടിക്കുറിപ്പോടെ കാറിനരികിൽ വ്യത്യസ്ത പോസുകളിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്. ഗ്രേസിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നടിമാരായ റിമ കല്ലിങ്ങൽ, തൻവി, നിരഞ്ജന, ചിന്നു ചാന്ദിനി എന്നിവർ ഗ്രേസ് പങ്കുവെച്ച പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ അഭിനന്ദനങ്ങൾ നേർന്നു. ആരാധകരും സന്തോഷ വാക്കുകളുമായി കമന്റ്‌ ബോക്സിൽ സജീവമായി. ഇന്ത്യൻ മാർക്കറ്റിൽ 20 ലക്ഷം രൂപയോളം വിലയുണ്ട് ഗ്രേസ്

സ്വന്തമാക്കിയ വോൾക്സ്വാഗൺ ടൈഗൺ ജിട്ടി പ്ലസ്‌ എന്ന ആഡംബര എസ്യുവി കാറിന്. 50 ലിറ്റർ ഫ്യൂയൽ ടാങ്ക് കപ്പാസിറ്റിയുള്ള കാറിന് 17.88 kmpl മൈലേജ് ലഭിക്കുന്നുണ്ട്. 5 പേർക്കുള്ള സീറ്റിങ് കപ്പാസിറ്റിയുള്ള കാറിൽ, 385 ലിറ്റർ ബൂട്ട്സ്പേസ്‌ ഉണ്ട്. ഈ GT പ്ലസിൽ 1.5 TSI DSG വേരിയന്റിൽ യഥാക്രമം 148 bhp @ 5000 rpm ഉം 250 Nm @ 1600 rpm ലും മാക്സിമം പവറും മാക്സിമം ടോർക്കും പുറപ്പെടുവിക്കുന്ന ഒരു എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 1.5 TSI DSG ഓട്ടോമാറ്റിക് (ഡ്യുവൽ ക്ലച്ച്) ട്രാൻസ്‌മിഷൻ ലഭ്യമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

Rate this post