ജയറാം നായകവേഷത്തില്‍ കോമഡിയും സസ്പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം “മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍”.!!

Loading...

ഷാനി ഖാദര്‍ തിരക്കഥ എഴുതി ജയറാം നായകനായി എത്തുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ് എന്നിവരാണ് പ്രധാന താരങ്ങള്‍.

ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ ആണ് ഛായാഗ്രഹണം. മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവാണ് സംഗീതം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇരുപത്തിനാലുകാരിയായ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമുള്ള ജയറാമിന്റെ കഥാപാത്രം ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്നതും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രം. ഈദ് റിലീസായിട്ടാണ് ചിത്രം ജൂൺ 6 ന് തീയേറ്ററിൽ എത്തുന്നത്.