തമിഴകം കാത്തിരുന്ന കല്യാണം വന്നെത്തി; ചുവന്ന സാരിയിൽ അതീവ സുന്ദരിയായി ഹൻസിക മോട്‌വാനി; രാജാകീയ വിവാഹത്തിന് തുടക്കം കുറിച്ചു.|Hansika Motwani Pre Wedding News Malayalam

Hansika Motwani Pre Wedding News Malayalam: തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്‌വാനിയുടെ വിവാഹഘോഷങ്ങൾക് തുടക്കമിട്ടു. വിരഹത്തിന്റെ ഭാഗമായി മാതാ കി ചൗകിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംനേടിയിരിക്കുന്നത്. മുംബൈയിലെ ക്ഷേത്രത്തിലാണ് ‘മാതാ കി ചൗകി’ ചടങ്ങുകൾ നടന്നത്.ചുവപ്പ് സാരിയിൽ സുന്ദരിയായ ഹൻസിക ആരാധകരുടെ മനം കവരുമ്പോൾ ചുവന്ന ഷർവാണി ധരിച്ചാണ് വരൻ സുഹൈൽ എത്തിയത്. മുംബൈയിയിൽ വച്ചാണ് വിവാഹത്തിന് മുന്നോടിയായ ചടങ്ങുകൾ നടക്കുന്നത്. ഹൻസികയുടെയും

സുഹൈലിന്റെയും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഡിസംബർ 4 ന് ജയിപുരിൽവച്ചാണ് ഇരുവരുടെയും വിവാഹം.വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം മുംബൈയില്‍ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് താരത്തിന്റെ വിവാഹാഘോഷം നടക്കുന്നത്. താരത്തിന്റെ മെഹന്ദി ചടങ്ങ് ഡിസംബര്‍ 3-നും ഹല്‍ദി ചടങ്ങ് ഡിസംബര്‍

നാലിനു പുലര്‍ച്ചെയുമാണ് നടക്കുക. അതിഥികൾക്കായി ഡിസംബർ 4ന് വൈകിട്ട് കേസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ വലിയ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമാണ് വരൻ സുഹൈല്‍ കതൂരി. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്നിൽ വച്ച് സുഹൈല്‍ ഹന്‍സികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രവും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും വിവാഹത്തോടെനുബന്ധിച്ച് ചർച്ചചെയ്യപ്പെടുന്ന മറ്റൊരു വാർത്തയാണ് ഇരുവരുടെയും

വിവാഹം ഓ ടി ടി പ്ലാറ്റഫോം വഴി തത്സമയം സംപ്രേക്ഷണം ചെയുമെന്നത്. എന്നാൽ ഇത് സംബന്ധിച്ച കരാർ ഇരുവരും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക സിനിമ ലോകത്തേക്ക്‌ ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചു. എന്നാൽ, താരം പ്രേക്ഷക ശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും ഹൻസിക സജീവമാണ്