ദേശീയ പതാക വീട്ടിൽ ഉയർത്തി മോഹൻലാല്‍; ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കണമെന്ന് മോഹന്‍ലാല്‍ | Har Ghar Tiranga Mohanlal raised national flag at home

Har Ghar Tiranga Mohanlal raised national flag at home: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായാണ് മോഹന്‍ലാല്‍ എളമക്കരയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തിയത്. രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ

പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നത് ഒരു ആഹ്വാനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി ഒന്നായി മുന്നേറാനും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ പെട്ടന്നു തന്നെ

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് രാജ്യത്ത് ഇന്ന് തുടക്കം കുറിച്ചു. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ഈ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. മൂന്ന്

ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.