വികാരസാന്ദ്രമായ രംഗങ്ങളിലൂടെ സാന്ത്വനം 😨😨 തമ്പി വാങ്ങിക്കൊടുത്ത ബൈക്ക് തിരികെ ഏൽപ്പിച്ച് ഹരി.!! ഹരിയുടെ മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞ് കണ്ണൻ 😰😰

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ എപ്പിസോഡും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. സ്വന്തം അനുജന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന ബാലനും ദേവിയും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്. ഏട്ടനെയും ഏടത്തിയെയും ഏറെ സ്നേഹിക്കുന്ന അനുജന്മാരെയും സാന്ത്വനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തന്നെ. സഹോദരന്മാർ തമ്മിലുള്ള അടുപ്പമാണ് ആരാധകരെ

ഏറെ ആകർഷിക്കാറുള്ളത്. കഴിഞ്ഞ എപ്പിസോഡിലാണ് കണ്ണൻ ഹരിയുടെ ബൈക്ക് എടുത്ത് ഓടിക്കുന്നതും വണ്ടിക്ക്‌ അപകടം സംഭവിക്കുന്നതും. വണ്ടിക്ക് അപകടം സംഭവിച്ചതോടെ സാന്ത്വനത്തിലെ എല്ലാവരും തന്നെ കണ്ണനെ നന്നായി ശകാരിച്ചിരുന്നു. എന്നാൽ പരമ്പരയുടെ പുതിയ വീഡിയോ കാണിക്കുന്നത് സങ്കടത്താൽ തളർന്നുപോയ കണ്ണനെ എല്ലാവരും ആശ്വസിപ്പിക്കുന്നതാണ്. കരഞ്ഞു തളർന്ന കണ്ണൻ ഒടുവിൽ ഹരിയോട് മാപ്പ്‌ പറയുന്നുമുണ്ട്.

fv

എന്നാൽ കണ്ണനോട് ക്ഷമിക്കാൻ എല്ലാവരും തയ്യാറായി കഴിഞ്ഞു. ഹരി തന്റെ ബൈക്ക് തമ്പിക്ക് തിരികെ നല്കാൻ തുനിയുകയാണ്. ബൈക്കിന്റെ താക്കോൽ ഹരി തമ്പിക്ക് നേരെ നീട്ടുന്നിടത്താണ് പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. പരമ്പരയെക്കുറിച്ച് ഒട്ടനവധി കമ്മന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. കണ്ണൻ എന്തിനാണ് ഇങ്ങനെയൊരു സാഹസം കാണിച്ചതെന്നും ആള് കുറച്ച് ഓവറാകുന്നുണ്ട് എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റ്. ദേവിയേടത്തിക്ക് പഴയ സൗണ്ട് തിരികെക്കിട്ടി എന്നതിന്റെ സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്.

ഇതെന്ത് ഫാമിലിയാണ്, എന്തിനും ഏതിനും ഏട്ടനോട് അനുവാദം വാങ്ങിക്കുന്ന രീതി ഏത് കുടുംബത്തിലാണ് ഇപ്പോൾ ഉള്ളതെന്നൊക്കെയാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ. അതേ സമയം സാന്ത്വനം കുടുംബത്തിന്റെ ഐക്യവും സഹോദരന്മാർ തമ്മിലുള്ള ഇഴയടുപ്പവും ഏറെ ഇഷ്ടപ്പെടുന്നവരാണ് ആരാധകരിൽ ഭൂരിഭാഗവും. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. സിനിമകളിലും തിളങ്ങിയിട്ടുള്ള ചിപ്പിക്ക് ഒട്ടേറെ ആരാധകരാണുള്ളത്.

b 1