മീന്‍ കഴുകിയ വെള്ളം ഇങ്ങനെ കൊടുക്കൂ… വിളവ് ഉഗ്രന്‍!!! മുളകിന് 100% റിസള്‍ട്ട്

Loading...

ഏതുവീട്ടിലും ഇന്ന് പച്ചക്കറികള്‍, കിഴങ്ങുകള്‍, ഇലക്കറികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഒരടുക്കളത്തോട്ടം ആവശ്യമാണ്. അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി നമുക്കു ജൈവ വളവും മികച്ച ജൈവ കീടനാശിനിയും തയ്യാറാക്കാം. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം അടുക്കളത്തോട്ടത്തില്‍ വളവും കീടനാശിനികളും വാങ്ങുന്ന പണം ലാഭിക്കുകയും ഇതോടൊപ്പം ചെയ്യാം.

മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കുപുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി.

ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവുംഇതു രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.

മീന്‍ കഴുകിയ വെള്ളം ഇങ്ങനെ കൊടുക്കൂ… വിളവ് ഉഗ്രന്‍!!! മുളകിന് 100% റിസള്‍ട്ട്. വീഡിയോ കണ്ടു നോക്കൂ. പച്ചക്കറിത്തോട്ടം നല്ലൊരു വിളവ് തന്നെ തരും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amis little world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.