മുടി കറപ്പിക്കാൻ ഇനി എന്തെളുപ്പം!! നീലയമരി ഹെയർ ഡൈ.. നാച്ചുറൽ ആയി കട്ട കറുപ്പാക്കം.. ഇനി ഒരിക്കലും മുടി നരകില്ല;

Homemade Hair Dye with Neelayamari Henna Malayalam : ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്. അതിനായി കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ഉപയോഗിച്ചാലും ആവശ്യത്തിന് ഫലം ലഭിക്കില്ല എന്ന് മാത്രമല്ല അത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. മാത്രമല്ല ഒരിക്കൽ ഡൈ ചെയ്തു തുടങ്ങിയാൽ പിന്നീട് എപ്പോഴും അത് ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. അതിന് പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് മനസ്സിലാക്കാം.

നാച്ചുറലായി മുടി കറുപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്. രണ്ട് ദിവസങ്ങളിൽ ആയാണ് ഇവിടെ പറയുന്ന കൂട്ട് അപ്ലൈ ചെയ്ത് നൽകേണ്ടത്. ആദ്യത്തെ ദിവസം സാധാരണ ഹെന്ന കൂട്ടും, രണ്ടാമത്തെ ദിവസം നീലയമരിയുടെ പൊടിയുമാണ് തലയിൽ ഇട്ട് കൊടുക്കേണ്ടത്.ഹെന്ന മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഹെന്ന പൗഡർ, ഒരു മുട്ട, ഒരു നാരങ്ങ, കാപ്പി അല്ലെങ്കിൽ ചായയുടെ വെള്ളം എന്നിവയാണ്.ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യമായ ഹെന്ന പൗഡർ ഇട്ടു കൊടുക്കുക.

Homemade Hair Dye with Neelayamari

അതിലേക്ക് കുറേശ്ശെയായി തയ്യാറാക്കി വെച്ച തേയില വെള്ളം അല്ലെങ്കിൽ കാപ്പി പൊടി തിളപ്പിച്ച വെള്ളം ഒഴിച്ച് സെറ്റ് ചെയ്യുക. അതിലേക്ക് ഒരു മുട്ട മുഴുവനായും പൊട്ടിച്ചൊഴിക്കുക. ശേഷം നാരങ്ങാ നീര് കൂടി ചേർത്ത് പറ്റുമെങ്കിൽ ഒരു രാത്രി മുഴുവൻ ആ ഒരു കൂട്ട് സെറ്റ് ആകാനായി വയ്ക്കാവുന്നതാണ്. പിറ്റേദിവസം ഈ ഹെന്ന കൂട്ടെടുത്ത് തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. രണ്ടു മുതൽ മൂന്നു മണിക്കൂർ സമയം വരെ ഈ ഒരു പാക്ക് ഇട്ട് പച്ചവെള്ളം ഉപയോഗിച്ച് നല്ലതുപോലെ കഴുകി കളയണം.

പിറ്റേദിവസം നീല അമരിയുടെ കൂട്ടാണ് തലയിൽ ഇട്ടു കൊടുക്കേണ്ടത്. അതിനായി നീല അമരിയുടെ പൊടി ആവശ്യത്തിന് ഒരു ബൗളിൽ എടുത്ത് അതിലേക്ക് ചായ അല്ലെങ്കിൽ കാപ്പിയുടെ വെള്ളം ഒഴിച്ച് സെറ്റ് ആക്കുക. ഇത് തലയിൽ നല്ലതുപോലെ അപ്ലൈ ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ കൃത്യമായി ചെയ്യുകയാണെങ്കിൽ എത്ര നരച്ച മുടിയും ദിവസങ്ങളിൽക്കുള്ളിൽ കറുത്ത് കാണാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Priya’s Dream World

Rate this post