വീടുകളിൽ നമുക്ക് കാപ്സികം വളർത്താം

Loading...

പാശ്ചാത്യ നാടുകളിൽ നിന്നെത്തി നമ്മുടെ രസമുകുളങ്ങൾ കീഴടക്കിയ പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. മഞ്ഞ , ചുവപ്പ് , പച്ച നിറങ്ങളിലാണ് സാധാരണയായി കാപ്സിക്കം കണ്ടുവരുന്നത്. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകൾ. എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്‌ കാപ്സിക്കം. നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം. തറയിലോ ഗ്രോബാഗിലോ ഒക്കെ ഇഷ്ടത്തിനനുസരിച്ച് കൃഷി ചെയ്യാം.

സാധാരണ മുളക് വളരുന്ന കാലാവസ്ഥയില്‍ തന്നെ കാപ്സിക്കവും വളരാറുണ്ട്. എന്നാലും 21 മുതല്‍ 25 രെ ഡിഗ്രി സെന്‍ഷ്യസില്‍ ആണ് ഇത് നന്നായി വളരുന്നത്. ഉയര്‍ന്ന ചൂടുള്ള അന്തരീക്ഷം കാപ്സിക്കം ഉണ്ടാകാന്‍ അനുയോജ്യമല്ല. പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോഴുള്ള ഉയര്‍ന്ന ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ആര്‍ദ്രതയും പൂമൊട്ടുകള്‍ കൊഴിയാന്‍ കാരണമാകും. അതുപോലെ തന്നെ പൂക്കളും ചെറിയ പഴങ്ങളും ചൂട് കൂടിയാല്‍ കൊഴിഞ്ഞുപോകും. രാത്രിയിലെ ഉയര്‍ന്ന ഊഷ്മാവില്‍ കാപ്സിസിന്റെ (മുളകിന്റെ പ്രത്യേകത) അളവ് കൂടുന്നതായി കണ്ടിട്ടുണ്ട്.

തൈകള്‍ നടുന്നതിന് മുമ്പായി കൃഷിഭൂമി അഞ്ചോ ആറോ പ്രാവശ്യം നന്നായി ഉഴുതുമറിയ്ക്കണം. ആദ്യം ഉഴുതുമറിച്ച ശേഷം കമ്പോസ്റ്റ് ചേര്‍ത്താല്‍ പിന്നീട് നിലം ഉഴുതുമ്പോള്‍ വളം മണ്ണില്‍ എല്ലായിടത്തും ഒരുപോലെ ലയിച്ചു ചേരും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Rose Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.