ഹൃദയം ചേര്‍ത്തുവെച്ച് ഹൃദയത്തിലെ താരങ്ങള്‍.!! സെൽവിയെ സ്വന്തമാക്കി ജൂനിയർ പയ്യൻ.!! ആശംസകളുമായി ആരാധകർ | Hridayam Anjali and Adithyan Chandrashekar engagement
Hridayam Anjali and Adithyan Chandrashekar engagement: മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം എന്ന ചിത്രം. ചിത്രത്തെപ്പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മലയാളികളുടെ ഹൃദയത്തിലാണ് ഇടം കണ്ടെത്തിയത്. ചിത്രത്തിലെ ഭൂരിഭാഗം താരങ്ങളും പുതുമുഖങ്ങള്‍ ആയിരുന്നു എന്നത് ചിത്രത്തിന്റെ
പ്രത്യേകതയാണ്. ഹൃദയം കണ്ടിറങ്ങുന്ന ഓരോ മലയാളികളുടെയും മനസ്സില്‍ ഹൃദയത്തിലെ ഓരോ കഥാപാത്രങ്ങളും ഉണ്ടായിരിക്കും. കാരണം ഓരോ കഥാപാത്രങ്ങളും അത്രയേറെ പ്രേക്ഷക മനസ്സില്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ട. അത്തരത്തില്‍ ഹൃദയം കണ്ടിറങ്ങിയവരുടെ ഹൃദയത്തില്‍ ഒരു ചെറുനോവായി സ്ഥാനം കണ്ടെത്തിയ കഥാപാത്രമാണ് ശെല്‍വി. ചിത്രത്തില്‍ പ്രണവിന്റെ സുഹൃത്തായിരുന്ന സെല്‍വന്‍ വിവാഹം കഴിക്കാനായി

ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു സെല്‍വി. ഈ കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തിയത് അഞ്ജലിയാണ്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള താരം വളരെ മികച്ച രീതിയില്‍ തന്നെ ആ കഥാപാത്രത്തെ നമുക്കുമുന്നില്‍ അവതരിപ്പിച്ചു. ആ ചിത്രത്തിലൂടെ നമുക്ക് മുന്നിലെത്തിയ മറ്റൊരു കഥാപാത്രമാണ് ജോയ്. ഈ കഥാപാത്രത്തെയും ചിത്രം കണ്ടിറങ്ങുന്നവര്‍ മറക്കാന്‍ ഇടയില്ല. ആദിത്യനാണ് ജോയ് ആയി നമ്മുക്ക് മുന്നിലെത്തയത്. ഹൃദയത്തിലെ
ഈ രണ്ടു കഥാപാത്രങ്ങളുടെയും ഹൃദയങ്ങള്‍ തമ്മില്‍ ഒരുമിക്കുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. അഞ്ജലി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആദിത്യനുമൊത്തുളള ചിത്രം പങ്കുവെച്ചു കൊണ്ട് തങ്ങളുടെ ഒത്തുചേരല്‍ ആരാധകരെ ആറിയിച്ചു. കരിക്ക് ഫ്‌ളിക്ക് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ആവറേജ് അമ്പിളി എന്ന വെബ് സീരീസിന്റെ സംവിധായകനാണ് ആദിത്യന്‍ ചന്ദ്രശേഖര്‍. അതുപോലെ തന്നെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താാരമാണ് അഞ്ജലി.