എന്റെ ഈശ്വരാ ഈ സൂത്രം ഇതുവരെ അറിയാതെ പോയല്ലോ.!! കണ്ടു നോക്കൂ.. അടിപൊളിയാണ്.👌👌| Idlithattil Cupcake Making Recipe

Idlithattil Cupcake Making Recipe : വളരെ എളുപ്പത്തിൽ ആർക്കും വീട്ടിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി കപ്പ് കേക്ക് റെസിപ്പി ആണിത്. വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് ബേക്കിംഗ് ടൂൾസോ ഓവനോ ഒന്നും ഇല്ലാതെ ഇഡ്ഡലി തട്ടിൽ നല്ല പെർഫെക്റ്റ് ആയ കപ്പ് കേക്ക് തയ്യാറാക്കാം. കടയിൽ നിന്നും വാങ്ങി കഴിക്കുന്ന അതെ രുചിയിൽ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ഒരു ഗ്ലാസ് റവയും അര ഗ്ലാസ് പഞ്ചസാരയും മിക്സിയുടെ ജാറിലിട്ടത് നന്നായി അടിച്ചെടുക്കാം. അതിലേക്ക് 2 മുട്ടയും, ഒരു നുള്ള് ഉപ്പും കൽ കപ്പ് ഓയിലും കൂടി ചേർക്കാം. മുട്ടയുടെ മണം പോയി കിട്ടാൻ ഒരു സ്പൂൺ വാനില എസ്സെൻസ് ചേർക്കാം. അതില്ലെങ്കിൽ അൽപ്പം ഏലക്ക പൊടി ചേർത്താൽ മതി. അര സ്പൂൺ ബേക്കിംഗ് സോഡാ കൂടി ഇട്ട് എല്ലാം കൂടി അതെ ജാറിലിട്ട് നന്നായി അടിച്ചെടുക്കാം. ബാറ്റെർ തയ്യാറായി. നല്ല കട്ടിയായി തോന്നിയാൽ അൽപ്പം പാൽ ചേർക്കാവുന്നതാണ്.

iddali thattil cupcake

ശേഷം വീട്ടിലെ സ്റ്റീൽ ഗ്ലാസുകളിൽ അൽപ്പം എണ്ണ തടവിയ ശേഷം കാൽ ഭാഗത്തോളം ബാറ്റെർ ഒഴിച്ച് കൊടുക്കാം. ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് താഴെ വെക്കുന്ന ഇഡ്ഡലി തട്ടിൽ കുഴികളിൽ ഓരോ ഗ്ലാസ്സുകളായി വെക്കാം. തീ കത്തിച്ച ശേഷം നന്നായി ആവി വന്നു കഴിഞ്ഞാൽ കുറഞ്ഞ തീയിൽ 10 മിനിറ്റ വേവിക്കാം. അൽപ്പമൊന്നു ചൂടറിയാൽ ഗ്ലാസിൽ നിന്നും എളുപ്പം വിട്ടു കിട്ടും. നല്ല ടേസ്റ്റാണ്.. ഒരു തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

നാലുമണിക്ക് ചായക്കൊപ്പം കൊടുത്താൽ കുട്ടികൾക്കും മുതിർന്നവർക്കും തീർച്ചയായും ഇഷ്ടപെടും. തയ്യാറാക്കുന്നത് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. റെസിപ്പി ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post