18 ന്റെ നിറവിൽ പ്രാർത്ഥന ഇന്ദ്രജിത്ത് .!! പാത്തുവിന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മയുo അച്ഛനും |Prarthana Indrajith Birthday Celebration function Malayalam
Prarthana Indrajith Birthday Celebration function Malayalam: നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്കും മുന്നിലെത്തിയ താരമാണ് പ്രിയ മോഹൻ. ടോളിവുഡ് മോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമാണ് താരം. നടിയും അവതാരികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിസിനസ്സുകാരിയും എല്ലാമായ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് താരം. പൂർണിമ ഇന്ദ്രജിത്തിന്റെയും ഇന്ദ്രജിത്തിന്റെയും വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. ഈ കഴിഞ്ഞദിവസം പൂർണിമയുടെ മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്
ഉപരിപഠനത്തിനായി ലണ്ടനിൽ പോയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സംഗീതത്തിൽ ബിരുദം എടുക്കാൻ വേണ്ടിയാണ് പ്രാർത്ഥന വിദേശത്തേക്ക് പോയത്. ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിലാണ് പ്രാർത്ഥന ഇപ്പോൾ ഉള്ളത്.വീട്ടുകാരെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു പ്രാർത്ഥന ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. കഴിഞ്ഞദിവസം അനിയത്തി നക്ഷത്രയെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്

ഇട്ടിരുന്നു. താരങ്ങളുടെ മകൾ എന്ന നിലയിലും നല്ലൊരു പാട്ടുകാരി എന്ന നിലയിലും പ്രാർത്ഥന പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിട്ടുണ്ട്. ചില സിനിമാഗാനങ്ങളും പ്രാർത്ഥന ഇതിനോടകം തന്നെ പാടിക്കഴിഞ്ഞു. പ്രാർത്ഥന വിദേശത്തേക്ക് പോയപ്പോൾ വളരെയധികം വിഷമത്തോടെയാണ് എല്ലാവരും പ്രാർത്ഥന യാത്രയാക്കിയത്. പ്രാർത്ഥനയെ പാത്തു എന്നും അനിയത്തി നക്ഷത്രയെ നാച്ചു എന്നാണ് ആരാധകരും വീട്ടുകാരും സ്നേഹത്തോടെ വിളിക്കുന്നത്.ഇപ്പോഴിതാ പ്രാർത്ഥനയുടെ
ആന്റി കൂടിയായ ആയ പ്രിയ മോഹൻ പുതിയൊരു ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പ്രാർത്ഥനയുടെ കവിളിൽ ചുംബിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് താഴെയായി” happy birthday pathukutta ” എന്ന ക്യാപ്ഷനും ചേർത്തിരിക്കുന്നു. ഈ ക്യാപ്ഷനിൽ നിന്ന് തന്നെ മനസ്സിലാക്കാം പ്രാർത്ഥനയുടെ പിറന്നാളാണെന്നും അവൾക്കായി ആശംസ ഒരുക്കിയ ചിത്രമാണിതെന്നും.പ്രാർത്ഥനയ്ക്ക് പിറന്നാൾ ആശംസകൾ നേരുമ്പോഴും അവൾ ഒപ്പം ഇല്ലാത്തതിന്റെ വിഷമം ഏവരിലും ഉണ്ടെന്ന് ഈ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു.