വിഷു സ്പെഷ്യൽ ചിത്രങ്ങളുമായി പൂർണ്ണിമയും ഇന്ദ്രജിത്തും. ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.| Indrajith vishu celebration
സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് നടി പൂർണ്ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ വിശേഷങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. വലിയൊരു താരകുടുംബത്തിന്റെ ഭാഗമാണ് പൂർണ്ണിമ. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണ്ണിമ. ഇപ്പോഴിതാ വിഷുദിനത്തിൽ കുടുംബചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രിയതാരം പൂർണ്ണിമ. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒപ്പം സ്വന്തം കുടുംബവും
പൂർണ്ണിമയ്‌ക്കൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനിയത്തി പ്രിയയും വിഷു ചിത്രങ്ങൾക്കായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂർണ്ണിമക്ക് പുറമേ പ്രാർത്ഥനയും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ‘ചാമ്പിക്കൊ’ ട്രെൻഡ് റീലും ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് പ്രാർത്ഥന. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണ്ണിമയുടേത്. കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ബിസിനസ് സംരംഭവും നടത്തുന്നുണ്ട് പൂർണ്ണിമ.

സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ ടെലിവിഷൻ ഷോകളുടെ അവതാരകയായും വിധികർത്താവായുമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട് പൂർണ്ണിമ. വേറിട്ട അവതരണശൈലിയും ശബ്ദമികവുമെല്ലാം പൂർണ്ണിമയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കാറുണ്ട്. ഇപ്പോൾ വിഷു ചിത്രങ്ങളിൽ അതീവസുന്ദരിയായാണ് പൂർണ്ണിമയെ കാണാനാകുന്നത്. ‘മക്കളെക്കാൾ ചെറുപ്പമായല്ലോ ഈ അമ്മ’ എന്നാണ് പ്രേക്ഷകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ട്രഡീഷണൽ വേഷത്തിൽ
ഇന്ദ്രനും വളരെ ക്യൂട്ട് ആയിരിക്കുന്നു എന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നു. ഒപ്പം ഈ വർഷത്തെ മികച്ച വിഷുക്കാഴ്ച്ചയായി ചിത്രങ്ങളെ ഏറ്റെടുക്കുകയാണ് പ്രേക്ഷകർ. പൂർണ്ണിമയുടെ പുതിയ സിനിമകൾക്ക് കാത്തിരിക്കുന്ന ആരാധകർക്ക് വിഷു സ്പെഷ്യൽ ഫോട്ടോസ് കുളിർമയുള്ള ഒരു കാഴ്ചയായി മാറിയിട്ടുണ്ട്. വിവാഹശേഷവും സിനിമയിൽ ആക്റ്റീവായ താരമാണ് പൂർണ്ണിമ. നിലവിൽ വളരെ സെലക്റ്റീവായ അഭിനേത്രിയാണ് പൂർണ്ണിമ. വേറിട്ട ഫാഷൻ സങ്കൽപ്പങ്ങളും പൂർണ്ണിമയെ ഹൈലൈറ്റ് ചെയ്യുന്ന മികവാണ്.Indrajith vishu celebration