ഇരുമ്പൻ പുളി കഴിച്ചിട്ടുണ്ടോ.? ഈ കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 😳👌

നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉണ്ടെങ്കിലും നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലമാണ് ഇരുമ്പൻ പുളി. ഇലുംബിക്ക, പുളിഞ്ചിക്ക, ഇലുമ്പി പുളി, ഇരുമ്പൻ പുളി തുടങ്ങി പല നാടുകളിൽ പല പേരുകളിലാണ് ഈ പുളി അറിയപ്പെടുന്നത്. കാലഭേദമില്ലതെ ഒട്ടും പരിചരണം ഇല്ലാതെ തന്നെ നമ്മുടെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളരുന്ന ഒന്നാണ് ഇത്.

അധികം ഉയരം വയ്ക്കാത്ത മരത്തിൽ നിറയെ കായ്കളുമായി നിൽക്കുന്ന ഇലുമ്പിപ്പുളി കാണാൻ തന്നെ ഒരു ഭംഗിയാണ്. അച്ചാർ ആയും ജ്യൂസ് ആയും മാത്രം ഉപയോഗിക്കുന്ന ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്ന് ഒട്ടുമിക്കപേർക്കും അറിയില്ല. പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ പുളിയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

ഇരുമ്പന്പുളി നീര് കഴിക്കുന്നത് ചുമയും ജലദോഷവും ഇല്ലാതാകുന്നു. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തസമ്മര്ദം കുറക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ഇരുമ്പന്പുളി ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്. ഇതൊന്നും കൂടാതെ തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌

ഉപയോഗിക്കുന്നു. ഓട്ടുപാത്രങ്ങളിലെയും മറ്റും ക്ലാവ് കളയാൻ വളരെ നല്ലതാണ് ഇത്. മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്രദമാകും. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യനും ഷെയർ ചെയ്യാനും മറക്കരുത്.