അറബി നാട്ടിൽ പോയി അറബിക് കുത്തു പാട്ടിന് ചുവടുവെച്ച് ഇഷാനിയും ദിയയും.!! സംഗതി പൊളിച്ചെന്ന് ആരാധകർ!!!
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും. ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ഇത്രമാത്രം സജീവമായ മറ്റൊരു താരകുടുംബം ഉണ്ടായിരിക്കുകയില്ല. ഇവരുടെ മക്കളായ ചലച്ചിത്രതാരം അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങൾ ആണ്. മികച്ച നർത്തകർ കൂടിയായ ഇവരുടെ ഡാൻസ് റീലുകളും യൂട്യൂബ് വീഡിയോകളും ഒക്കെ എപ്പോഴും
ട്രെൻഡിങ് ചാർട്ടുകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ആരാധകരുടെ കയ്യടി നേടി മറ്റൊരു സൂപ്പർ ഹിറ്റ് ഡാൻസ് റീലും ആയി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അനുജത്തി ഇഷാനി കൃഷ്ണയും. സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായ അറബിക് കുത്തുപാട്ടിനാണ് ഇക്കുറി ഇരുവരും ചേർന്ന് ചുവടു വച്ചിരിക്കുന്നത്. മരുഭൂമിയിലെ മണലാരണ്യത്തിൽ നിന്നുകൊണ്ടാണ് ഇരുവരുടെയും തകർപ്പൻ പെർഫോമൻസ്. എന്തായാലും സംഗതി സോഷ്യൽ
മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ഇഷാ നീയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. അറബിക് കുത്തു പാട്ട് ഡാൻസ് കളിക്കാൻ അറബിയുടെ നാട്ടിൽ വരാൻ കഴിയുമോ സക്കീർ ഭായ്ക്ക് തുടങ്ങിയത് ഉൾപ്പെടെയുള്ള രസകരമായ കമൻറുകൾ ആണ് ആരാധകർ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. പാട്ട് ആസ്വദിച്ച് തനി
തമിഴ് ഡപ്പാൻ കൂത്ത് ശൈലിയിലാണ് ദിയ ചുവടുവെയ്ക്കുന്നത്. എന്നാൽ ഇഷാനിയാകട്ടെ ഫുൾ ആറ്റിട്യൂട്ടിലും. രണ്ടാളും ഒന്നിനൊന്നു മെച്ചം എന്നാണ് ആരാധകരുടെ പക്ഷം. ഈ വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ റീൽ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ മുമ്പും നിരവധി ആളുകൾ അറബിക് കുത്തുപാട്ട് ഡാൻസിന് ചുവടു വച്ചിട്ടുണ്ട്. റീൽ പ്രേമികളുടെ പ്രിയപ്പെട്ട ഐറ്റം ആണിത്.