ഈ ചെടിയുടെ പേര് അറിയാമോ? 😱😱 ഈ കുഞ്ഞൻ കായ അത്ര നിസ്സാരക്കാരനല്ല.!! ഈ ചെടി കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം 😨👌

benefits of Ivy gourd : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് ഇളം കോവയ്ക്ക അല്ലെങ്കിൽ അധികം മൂക്കാത്ത കോവയ്ക്ക. പ്രമേഹരോഗികൾക്ക് രോഗശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവൽ. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിനാണ്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിച്ചു വരികയാണെങ്കിൽ പാൻക്രിയാസിലെ

ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവൽ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും സേവിക്കുകയാണെങ്കിൽ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസം ലഭിക്കും. ഇതിൻറെ തണ്ടും ഒരു ഔഷധമായി ഉപയോഗിക്കാം. ഒരു ചെറിയ കപ്പ് തൈരിൽ ചേർത്ത് ദിവസവും മൂന്നുനേരം കഴിക്കുക. മലശോധന സാധാരണരീതിയിൽ ആകുന്നത് വരെ ഇതു തുടരുക.

കോവയ്ക്ക കൊണ്ട് സ്വാദിഷ്ടമായ സലാഡ്, തോരൻ എന്നിവയും ഉണ്ടാക്കാം. കോവയ്ക്ക പ്രമേഹരോഗികൾ നിത്യവും അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. കോവലിൻറെ ഇളം കായ്കൾ, ഇല, തണ്ട് എന്നിവ പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. ഇവയ്ക്കു പുറമെ വേര് പല ആയുർവേദ ഔഷധ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു. പച്ചക്കറി എന്നതിലുപരി ആരോഗ്യസംരക്ഷണത്തിലും കോവൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ ആൻറി ഓക്സൈഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇതിൽ. credit : MALAYALAM TASTY WORLD