വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയകൾ; ഭാര്യ രമയെ കുറിച്ച് പറയാൻ തനിക്ക് നൂറ് എപ്പിസോഡുകൾ മതിയാവില്ലെന്ന് ജഗദീഷ്.

മലയാളികൾക്ക് ഏറെ പ്രിയങ്കരനും ഹാസ്യ നടനുമായ ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ തന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ദൂരേക്ക് മറഞ്ഞിരിക്കുകയാണ്. സിനിമാലോകത്തിന്റെയോ സോഷ്യൽ മീഡിയകളുടെയോ യാതൊരു അകമ്പടിയും ഇല്ലാതെ ജീവിക്കാനായിരുന്നു രമയ്ക്ക് ഇഷ്ടം. എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ആയിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. വാരികകളിലോ പത്രങ്ങളിലോ തന്റെ ഫോട്ടോ പോലും അച്ചടിച്ചുവരുന്നത്

രമയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഭാര്യയുടെ ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ച് നടൻ ജഗദീഷും ഇതിനുമുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാ നടന്മാരുടെയും ഭാര്യമാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്റെ ഭാര്യ മാത്രം അതിന് ഇഷ്ടപ്പെടുന്നില്ല എന്നും തൻറെ തന്നെ ലോകത്ത് വിഹരിക്കാൻ ആയിരുന്നു അവർക്ക് ഇഷ്ടം എന്നും നടൻ ജഗദീഷ് പറഞ്ഞു. തന്റെ ഭാര്യയെക്കുറിച്ച് തനിക്ക് തുറന്നു പറയാൻ 100 എപിസോഡുകൾ മതിയാവില്ലെന്നും വ്യത്യാസങ്ങളിലെ ഐക്യമാണ് ഞങ്ങളെ

jagadheesh 11zon 1

ഒന്നിച്ചു നടത്തുന്നതെന്നും അതുതന്നെയാണ് തങ്ങളുടെ ജീവിത വിജയം എന്നും ജഗദീഷ് പണം തരും പടം എന്ന മഴവിൽ മനോരമയിലെ റിയാലിറ്റിഷോയിലൂടെ ജനങ്ങളോട് പറഞ്ഞിരുന്നു. പണം തരും പണം എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് ജഗദീഷ്. അവതാരകനായ ജഗദീഷിനോട് ജഗദീഷിന്റെയും ഭാര്യ രമയുടെയും ചിത്രം കാണിച്ച് എന്നാണ് ഭാര്യയെ ഫ്ലോറിലേക്ക്
കൊണ്ടുവരിക എന്ന് കണ്ടസ്റ്റൻഡ് ചോദിക്കുന്നു.

എന്നാൽ ഈ ഫോട്ടോ തികച്ചും യാദൃശ്ചികം ആണെന്നും സാധാരണ ഒരു ഫോട്ടോയ്ക്ക് പോലും നിൽക്കുന്നത് രമയ്ക്ക് ഇഷ്ടമല്ല എന്നും ജഗദീഷ് പറഞ്ഞു. സാഹിത്യകാരനായ സക്കറിയ വരെ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ജഗദീഷിന്റെ ഭാര്യ സ്ക്രീനിൽ വരാത്തതെന്ന്. തനിക്ക് ക്യാമറയ്ക്കു മുന്നിൽ എത്താൻ എത്രമാത്രം ആഗ്രഹമുണ്ടോ അത്രതന്നെ രമയ്ക്ക് ക്യാമറയുടെ മുന്നിൽ വരാൻ ആഗ്രഹമില്ല എന്നാണ് ഇതിന് ജഗദീഷ് മറുപടി പറഞ്ഞത്. എനിക്ക് രണ്ട് പെൺമക്കൾ ആണെന്നും അവർ രണ്ടുപേരും ഇന്ന് ഡോക്ടർ ആയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം തന്റെ ഭാര്യ രമയാണെന്നും പറഞ്ഞായിരുന്നു അന്ന് ജഗദീഷ് അവസാനിപ്പിച്ചത്.

FotoJetjagadish 11zon
Rate this post