ദര്‍ശനയെ പാടിവീഴ്ത്താന്‍ ബേസില്‍ ജോസഫ്.!! ആരാധകരെ പൊട്ടിചിരിപ്പിച്ച് പുതിയ റീൽ |jaya jaya jaya jaya hey malayalam reel

jaya jaya jaya jaya hey malayalam reel: ബേസിൽ ജോസഫ് മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ സംവിധായകരിൽ ഒരാളാണ്. മാത്രമല്ല വളരെ മികച്ച ഒരു നടൻ കൂടിയാണ് ഇദ്ദേഹം. ജയ ജയ ജയ ഹേ എന്ന സിനിമയാണ് ബേസിൽ ജോസഫിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ഹൃദയം ഫെയിം ദർശന രാജേന്ദ്രനും ബേസിൽ ജോസഫും ആണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.ജയ ജയ ജയ ഹേ എന്ന സിനിമയിലെ ജയ ജയ ജയ ഹേ എന്ന

തുടങ്ങുന്ന ഗാനം പാടിക്കൊണ്ട് ഒരു റീൽ പങ്ക് വെച്ചിരിക്കുകയാണ് ബേസിലും ദർശനയും. ബേസിൽ പാട്ട് പാടിക്കൊണ്ട് ദർശനയെ വളക്കാൻ ശ്രമിക്കുമ്പോൾ ദർശന പോടാ എന്ന് വിളിച്ചുകൊണ്ട് എണീറ്റ് പോവുന്നത് നമുക്ക് കാണാം. ബേസിലിന്റെ കൂടെ ഫ്ലവഴ്സ് സ്റ്റാർ മാജിക്‌ ഫെയിം അസീസിനെയും കാണാം. അസീസും ജയ ജയ ജയ ഹേ യിൽ വേഷമിടുന്നുണ്ട്. ജാൻ എ മൻ ന് ശേഷം ബേസിൽ അഭിനയിക്കുന്ന ചിത്രമാണ് ജയ ജയ

besil joseph new movie

ജയ ജയ ഹേ. ചിത്രത്തിൽ ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ജയ.മലയാളത്തിലും തമിഴിലും ഒരേ പോലെ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് ദർശന. കവൻ, ഇരുമ്പു തിരയ്‌ എന്നിവയാണ് ദർശനയുടെ തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ സി യു സൂൻ, മായാനദി എന്നിവയിലും ഹൃദയത്തിലും വേഷമിട്ടിട്ടുണ്ട്. കുഞ്ഞി രാമായണം ആണ് ബേസിൽ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

ശേഷം ഗോദയും മിന്നൽ മുരളിയും സംവിധാനം ചെയ്തു. താരം അഭിനയിച്ച സിനിമകൾ നിരവധിയാണ്.ചിയേർസ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ഗണേഷ് മേനോനും ലക്ഷ്മി വാര്യരും ചേർന്നാണ്. സംവിധാനം വിപിൻ ദാസാണ് നിർവഹിച്ചിരിക്കുന്നത്‌