പ്രിയതമക്ക് വേണ്ടി പ്രണയഗാനം പങ്കുവെച്ച് ജയറാം.!! ചെണ്ടക്കാരന്, ആന പ്രേമി, അഭിനേതാവ് ഇപ്പോൾ ഇതാ ഗായകനും| Jayaram Dedicated to song Aswathy Jayaram

Jayaram Dedicated to song Aswathy Jayaram: കല്യാണിന്റെ നവരാത്രി ആഘോഷവേദി സംഗീത സാന്ദ്രമാക്കി പത്മശ്രീ ജയറാം.കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷ വേദിയിലാണ് ജയറാം പാട്ട് പാടിയത്.കന്നഡ സൂപ്പർ സ്റ്റാർ ആയിരുന്ന പുനീത് രാജ്‌കുമാറിന്റെ ഓർമ്മയുണർത്തി ജയറാം താരങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി.നിരവധി സിനിമാ താരങ്ങൾ പങ്കെടുത്ത ആഘോഷ രാവായിരുന്നു അത്.തെന്നിന്ത്യൻ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിരവധി മലയാളി താരങ്ങളും ഭാഗമായിരുന്നു.ഈ വേദിയിലാണ് ജയറാം തെന്നിന്ത്യയിലെ 4 ഭാഷയിലുള്ള
പാട്ടു പാടി മറ്റു താരങ്ങളെ വിസ്മയിപ്പിച്ചത്.

ആദ്യം തന്റെ പ്രിയതമയായ പാർവതിക്ക് വേണ്ടിയാണു ജയറാം ഗാനം ആലപിച്ചത്.”മെല്ലെ മെല്ലെ മുഖപടം” എന്ന മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് പാട്ടു പാടിയാണ് ജയറാം സദസിനെ കൈയിലെടുത്തത്.തുടർന്ന് ജയറാമിന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ അഭിനേതാവുമായ പ്രഭുവിന് വേണ്ടി തൂണിയിലെ ആടവന്ത എന്ന അതിമനോഹര മെലഡിയാണ് നൽകിയത്.അതിനു ശേഷം തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജ്ജുനക്കു വേണ്ടി അദ്ദേഹത്തിന്റെ തന്നെ ഒരു പാട്ടു പാടി ആരാധകരെ പുളകം കൊള്ളിച്ചു.

jayaram family pic

അവസാന പാട്ടു പാടിയത് അകാലത്തിൽ വിട്ടു പിരിഞ്ഞ പുനീത് രാജ്‌കുമാറിന് വേണ്ടിയായിരുന്നു.കന്നഡ സിനിമാലോകം ഒരിക്കലും മറക്കാത്ത അവരുടെ പ്രിയപ്പെട്ട അപ്പുവിന് വേണ്ടി ജയറാം ആ വേദിയെ അദ്ദേഹത്തിന്റെ ഓർമ്മകളാൽ നിറച്ചു.ഇന്നും സിനിമാ പ്രേക്ഷകർ കണ്ണീരോടു കൂടി മാത്രമോർക്കുന്ന പുനീത് എന്ന നടനെ അവർക്കു പ്രിയപ്പെട്ട അപ്പുവിലെ മനുഷ്യ സ്നേഹിയെ ആ വേദി അനുസ്മരണീയമാക്കി.

4 ഭാഷയിൽ ഒരേ സമയം പാടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് എന്തായാലും ജയറാം.പൊന്നിയിൽ സെൽവനിലെ പ്രകടനത്തിന് പ്രശംസകൾ ഏറ്റു വാങ്ങുന്ന നിമിഷത്തിലാണ് ഈയൊരു സർപ്രൈസ് ജയറാം നൽകിയത്.ചെണ്ടക്കാരനായും ആന പ്രേമിയായും അഭിനേതാവായും അറിയപ്പെട്ടിരുന്ന ജയറാമിലെ ഗായകനെ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയ ഈ നവരാത്രി രാവ്.

Rate this post