സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച അഭിനേത്രിയാണ് മഞ്ജു വാര്യർ. അന്ന് ജൂനിയർ ആർട്ടിസ്റ്റായി ഇന്ന് അതേ മഞ്ജുവിന്റെ നായകൻ|Jayasurya talking about Manju Warrier

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജുവാര്യരും ജയസൂര്യയും. അഭിനയത്തിൽ തിളങ്ങിനിന്ന മഞ്ജു വാര്യർ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ സിനിമയിലേക്ക് വന്ന് വളർന്നു വന്ന താരമായിരുന്നു ജയസൂര്യ. തന്റെ ഓരോ സിനിമ കഴിയുമ്പോഴും തന്നെതന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില നടന്മാരിൽ പ്രധാനിയാണ് ജയസൂര്യ. ക്യാമറയ്ക്ക് മുന്നിൽ ഒന്നു മുഖം കാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരു കാലം ജയസൂര്യയ്ക്കുമുണ്ടായിരുന്നു എന്നും അന്ന് മഞ്ജു

താരമായിരുന്നു എന്നും ഒക്കെ പറഞ്ഞു ജീവിതത്തിലെ പ്രധാനപ്പെട്ട ഒരുനിമിഷം ഓർത്തെടുത്ത് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവാര്യർക്കൊപ്പം ജയസൂര്യ അഭിനയിക്കുന്ന പ്രജേഷ് സെൻ ചിത്രം ‘മേരി ആവാസ് സുനോ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു താരം തന്റെ മനസ്സു തുറന്നത്. മഞ്ജുവാര്യർക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ച ജയസൂര്യ ഇന്ന് അതെ താരത്തിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

താനിപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യ ആരാധകർക്ക് മുന്നിൽ സംസാരിച്ചു തുടങ്ങിയത്. ” ഇതെനിക്ക് അഭിമാനനിമിഷമാണന്നു പറയാൻ കാരണം. വർഷങ്ങൾക്കു മുൻപ് പത്രം എന്ന സിനിമയിലെ നായികായായി മഞ്ജുവാര്യർ എത്തിയപ്പോൾ അതിലൊരു വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി പലദിവസം താൻ നടന്നെന്നും അന്ന് ദൂരെ നിന്ന് മഞ്ജുവാര്യരെ കാണാനുള്ള

ഭാഗ്യം തനിക്കുക്കുണ്ടായി എന്നും ജയസൂര്യ പറഞ്ഞു. ആ സിനിമയിലൊരു പ്രസ് മീറ്റ് രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിനൊപ്പം ഒന്നിരിക്കാനും തനിക്ക് ഭാഗ്യമുണ്ടായി. പത്രമെന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് അതേ മഞ്ജുവാര്യർ എന്ന ബ്രില്ല്യന്റായിട്ടുള്ള അഭിനേത്രിയ്ക്ക് ഒപ്പം അഭിനയിച്ചു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം സ്വപ്നതുല്യമായൊരു കാര്യം തന്നെയാണ് എന്നാണ് ജയസൂര്യ വ്യക്തമാക്കിയത്. സിനിമയെ സ്നേഹിക്കാനായിട്ട് നമ്മൾ പോലുമറിയാതെ ചിലർ നമ്മെ സ്വാധീനിക്കാറുണ്ട്. മമ്മൂക്കയെ പോലെ, ലാലേട്ടനെ പോലെ… അതുപോലെ സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച മറ്റൊരു അഭിനേത്രിയാണ് മഞ്ജു. jayasurya talking about manju warrier

Rate this post