മാർക്ക് ആൻറണി ജോസഫിന് ഒന്നാം പിറന്നാൾ 😍😍 സീസർ കോസ്റ്റ്യൂം മിൽ അച്ഛൻ ജിനു ജോസഫ്.!! ഷേക്സ്പീരിയൻ നാടകങ്ങളെ വെല്ലുന്ന ഒരു പിറന്നാൾ ആഘോഷം 👌👌

മലയാള സിനിമയിൽ സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങുന്ന താരമാണ് ജിനു ജോസഫ്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു ജോസഫ് മലയാള സിനിമയിൽ എത്തിയത്. അഞ്ചാംപാതിരയാണ് താരത്തിന്റെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ. ചിത്രത്തിൽ എ സി പി അനിൽ മാധവൻ എന്ന കഥാപാത്രത്തെ

അഭിനയിച്ച താരത്തിന് കുഞ്ചാക്കോ ബോബനൊപ്പം തന്നെ പ്രാധാന്യം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും കുഞ്ഞു പിറന്നത്. മാർക്ക് ആന്റണി ജോസഫ് എന്നാണ് ഇരുവരും കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. ഇപ്പോൾ കുഞ്ഞിനെ ഒന്നാം പിറന്നാളിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിനു ജോസഫ് തന്റെ ഇൻസ്റ്റ പേജിൽ പങ്കുവെച്ച ചിത്രത്തിൽ

മൂന്നുപേരുടെയും കോസ്റ്റ്യൂമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഷേക്സ്പീരിയൻ നാടകങ്ങളെ ഓർമ്മപ്പെടുത്തുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യ ലിയയും ധരിച്ചിരിക്കുന്നത്. ഇതിൽ ജിനുവിന്റെ സീസർ കോസ്റ്റ്യൂമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ചരിത്രത്തിൽ മാർക്ക് ആന്റണി സീസണിലെ ഏറ്റവും വലിയ വിശ്വസ്ഥനും ധീരനായ പോരാളിയുമാണ്. ഏതായാലും സോഷ്യൽ മീഡിയയിൽ

വൈറലായ ചിത്രങ്ങൾക്ക് താഴെ കുഞ്ചാക്കോ ബോബൻ,ശ്രിന്ദ,അപർണ ഉൾപ്പെടെയുള്ള താരങ്ങൾ കുഞ്ഞിന് ആശംസകളുമായി എത്തിയിട്ടുണ്ട്. നടൻ വിനായകൻ ആണ് ജിനുവിനെ മലയാള സിനിമയിൽ പരിചയപ്പെടുത്തുന്നത്. നിരവധി ചിത്രങ്ങളിൽ സഹനടനായും വില്ലനായും ജിനു തിളങ്ങി. നവാഗതനായ അനൂപ് ചന്തു സംവിധാനം ചെയ്യുന്ന സായാഹ്ന വാർത്തകൾ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ജിനു ചിത്രം.