എന്റെ സിനിമകൾ കണ്ടാൽ മക്കൾ ഓടിക്കളയും.!! ഞാൻ എന്ത് ഓവർ ആക്ടിങ് ആയിരുന്നു.!! തന്റെ പഴയ സിനിമകൾ കാണാൻ മടിയാണെന്ന് നടി ജോമോൾ…..

മലയാളികൾക്ക് എക്കാലത്തും അവരുടെ മനസുകളിൽ തങ്ങിനിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് കടന്നുപോയ നടിയാണ് ജോമോൾ. ടെലിവിഷനിൽ ഇന്നും ആവർത്തിച്ചാവർത്തിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്ന നിറം, പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, ദീപസ്‌തംഭം മഹാശ്ചര്യം, തില്ലാന തില്ലാന തുടങ്ങി ജോമോൾ എന്ന അഭിനേത്രിയുടെ അഭിനയമികവ് ഗുണം ചെയത സിനിമകൾ ഒട്ടേറെയാണ്. യാഹൂവിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖറിനെ വിവാഹം കഴിച്ചതോടെയാണ് ജോമോൾ

അഭിനയത്തിന് ഇടവേളയിട്ടത്. സ്വന്തം വീട്ടിൽ നിന്നുള്ള എതിർപ്പുകളെയും മതത്തിന്റെ അതിർവരമ്പുകളെയും മറികടന്നാണ് ജോമോൾ ചന്ദ്രശേഖറിന്റെ നല്ല പതിയായത്. വിവാഹശേഷം ഗൗരി എന്ന പേര് സ്വീകരിച്ച താരത്തിന് രണ്ട് പെണ്മക്കളാണുള്ളത്. ആര്യയും ആർജയും. ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് അതും വേണ്ടെന്നുവെക്കുകയായിരുന്നു ഗൗരി.റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായെത്താറുള്ള ജോമോൾ പഴയകാല സിനിമാ അനുഭവങ്ങൾ

eht1

പങ്കുവെക്കുന്നതൊക്കെയും പ്രേക്ഷകരെ ഏറെ ആകർഷിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും രസകരമായ ഒന്ന് നിറം സിനിമയിൽ താരം ഓരോ സീനിലും വീഴ്ച്ചയോട് വീഴ്ചയുമായി ജോമോൾ പ്രേക്ഷകരുടെ ഹൃദയം കവർന്നതാണ്. ഇപ്പോഴിതാ കൈരളി ടീവിയിൽ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കവേ താരം പങ്കിട്ട ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താൻ അഭിനയിച്ച സിനിമകൾ ഒന്നും ഇപ്പോൾ ടിവിയിൽ വരുമ്പോൾ കാണാറില്ലെന്നും അന്നത്തേത് എന്ത് ഓവർ ആക്ടിങ് ആയിരുന്നു

എന്നുമാണ് ജോമോൾ പറയുന്നത്. ആവശ്യമില്ലാതെ ഒത്തിരി എക്സ്പ്രഷനുകൾ കൊടുത്ത് സീനുകൾ ഓവറാക്കി. അന്നത്തെ വസ്ത്രധാരണവും മേക്കപ്പുമൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാണ്. മക്കളെയും എന്റെ സിനിമ കാണിക്കാറില്ല. അവർ അതൊക്കെ കണ്ടാൽ ചിലപ്പോൾ കരഞ്ഞുകൊണ്ട് ഓടിക്കളയും. ഞാൻ എന്ന അഭിനേത്രിയെക്കുറിച്ച് മക്കൾ രണ്ടുപേർക്കും വലിയ ധാരണ ഇല്ല എന്നതാണ് സത്യം. സിനിമയിൽ അഭിനയിക്കാൻ പോയതിനാൽ കോളേജ് ജീവിതം ആസ്വദിക്കാൻ സാധിച്ചില്ല എന്നാണ് ഗൗരി പറയുന്നത്.

Rate this post