ഗന്ധർവ സംഗീതത്തിന് ഇന്ന് എണ്പത്തിമൂന്നാം പിറന്നാൾ: മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന് ആശംസകളുമായി പ്രമുഖ താരങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | K.J. Yesudas turns 83 :

K.J. Yesudas turns 83 : ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് രാജ്യത്തിന്റെ ഇതിഹാസ ഗായകൻ. ഡോ.കെ.ജെ യേശുദാസ് ചലച്ചിത്ര ഗാനരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട് സംഗീത ലോകത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുകയാണ്. വെളുത്ത തലമുടിയും താടിയും പോലെത്തന്നെ വെണ്‍ശോഭയിലാണ് ആ ശരീരവും മനസും.ഇപ്പോൾ ശ്രദ്ധ നേടുന്നത് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ആണ്. ഗാന ഗന്ധർവ്വൻ യേശുദാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ

സ്വന്തം ലാലേട്ടൻ. ലാലേട്ടൻ ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെയാണ് “തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.” ശ്രീനാരായണ ഗുരുദേവവന്റെ ജാതി ഭേദം മതദ്വേഷം എന്നവരികള്‍ പാടി 1961 നവംബര്‍ 14 തുടങ്ങിയതാണ് സംഗീതയാത്ര. ഈ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.ബി ശ്രീനിവാസനാണ്. പിന്നീട് എത്രയോ സംഗീത സംവിധായകരുടെ ഇഷ്ട ഗായകനായി യേശുദാസ് മാറുകയായിരുന്നു. അറൂനൂറ്റി

അന്‍പതിലേറെ ഗാനങ്ങള്‍ ജി. ദേവരാജനുവേണ്ടിമാത്രം പാടി. ശ്രോതാക്കളെയും സംഗീതകാരന്മാരെയും ഗാന രചിയിതാക്കളെയും കീഴടക്കി ആ ശബ്ദം. ശ്രീകുമാരന്‍ തമ്പിയുടെ അഞ്ഞൂറിലേറെ ഗാനങ്ങള്‍ പാടി വയലാറിന്റെ 445 വരികള്‍ക്ക് യേശുദാസ് ശബ്ദം നൽകി. മലയാളത്തിലെത്തിയ സലീന്‍ ചൗധരി, നൗഷാദ്, രവീന്ദ്ര ജയിന്‍, രവി ബോംബെ തുടങ്ങിയവരുടെ ഹൃദയം കീഴടക്കി അവരുടെയൊക്കെ ഹിന്ദി ഗാനങ്ങളും യേശുദാസിന് നന്നായി പാടി. അറുപതും എഴുപതും അടക്കിവാണ ഗാനഗന്ധർവ്വൻ എണ്‍പതുകളില്‍ പതിന്മടങ്ങ് ശക്തിയോടെ മുന്നേറികൊണ്ടിരുന്നു.

പുതിയ സംഗീത സംഗീതസംവിധായകര്‍ വന്നു പാട്ടെഴുത്തുകാരും എത്തി എന്നിട്ടും ആ ശബ്‌ദത്തിന് പകരക്കാരനില്ലായിരുന്നു. നാല്‍പ്പത്തി അയ്യായിരത്തിലേറെ സിനിമാപാട്ടുകളും, ഇരുപതിനായിരത്തിൽ ഏറെ മറ്റുഗാനങ്ങളും. കൂടാതെ എല്ലാ ഭാരതീയ ഭാഷകളിലും ഗാനങ്ങള്‍ പാടി. എട്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചു കൂടാതെ കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ ദാസേട്ടന് ലഭിച്ചിട്ടുണ്ട്.