വിജയ് സേതുപതി, നയൻ‌താര, സാമന്ത ; കെആർകെ ട്രെയിലർ എത്തി. ട്രെയിലർ ഏറ്റെടുത്ത് ആരാധകർ |Kaathu vaakula rendu kaadhal Trailer

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘കാതുവാക്കുള രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രം റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും സേവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നയൻതാരയും സാമന്തയും പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ട്രയാങ്കുലർ ലവ് സ്റ്റോറിയാണ്‌ പറയുന്നത്. ചിത്രം സാമന്തയുടെ ജന്മദിനംക്കൂടിയായ ഏപ്രിൽ 28-നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർക്കുപുറമെ പ്രഭു, മലയാള നടി സീമ, കോറിയോഗ്രാഫർ കല മാസ്റ്റർ, മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം എസ് ശ്രീശാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

രഞ്ജൻകുടി അൻബരാസു മുരുഗേഷ ബൂപതി ഒഹൂന്തിരൻ എന്ന റാമ്പോ ആയിയാണ് ചിത്രത്തിൽ വിജയ് സേതുപതി വേഷമിടുന്നത്. കണ്മണി എന്ന കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. ഖദീജയായി സാമന്ത വേഷമിടുന്നു. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ശ്രീശാന്തിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’.

അനിരുദ്ധ് മ്യൂസിക് ചെയ്ത ചിത്രത്തിൽ 7 ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ നാല് ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പോടാ പോടി, ഞാനും റൗഡിദാൻ, താനാ സേർന്ത കൂട്ടം, എന്ന ചിത്രങ്ങൾക്ക് ശേഷം വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ഇഫാൻ മീഡിയക്ക് വേണ്ടി റാഫി മതിരയാണ്‌ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. Kaathu vaakula rendu kaadhal Trailer.

Rate this post