അമ്മയാകാനൊരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം കാജൾ അഗർവാൾ.!|kajal aggarwal latest photoshoot.

തമിഴ് തെലുങ്ക് സിനിമകളിലൂടെ ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് കാജൾ അഗർവാൾ. മോഡൽ എന്ന നിലയിലും ഇന്ത്യൻ സിനിമ നായിക എന്ന നിലയിലും പ്രശസ്തയാണ്. സിനിമ ജീവിതത്തിൽ ഇതിനോടകം തന്നെ അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ സിനിമ അവാർഡുകൾക്ക് വരെ താരം അർഹയായിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലൂടെ ആണ് താരത്തിന്റെ സിനിമയിലേക്കുള്ള

ചുവടുവെപ്പ്. തുടർന്ന് ലക്ഷ്മി കല്യാണം, ചന്താ മാമാ, മഗധീര ഇങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തിളങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാജളിനെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇടംപിടിക്കുന്നത്. താരം ഒരു അമ്മയാവാൻ ഒരുങ്ങുകയാണ്. അതിന്റെ കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിറയുന്നത്. നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ

kajal 11zon

നെഞ്ചിലേറ്റി കഴിഞ്ഞു. തന്റെ പിങ്ക് ഡ്രസ്സിൽ അതിസുന്ദരിയാണ് താരം തിളങ്ങിയത്. തന്റെ ആദ്യ കൺമണിക്ക് ആയുള്ള കാത്തിരിപ്പിലാണ് കാജോൾ. വളരെ നീളമുള്ള ഷീർ ട്രെയിനാണ് പിങ്ക് റഫൾ ഗൗണിന്റെ പ്രധാന ആകർഷണം. ഡ്യൂവി ബേസ് മേക്കപ്പും വളരെ ലളിതമായ അലങ്കാരങ്ങളും അണിഞ്ഞായിരുന്നു ഫോട്ടോ ഷൂട്ട്. നീരജ് കൊനയയാണ് സ്റ്റൈലിസ്റ്റ്. വളരെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിലേക്ക് പകർത്തിയത് അമൃത സാമാന്ത്‌ ആണ്.

ചിത്രങ്ങൾക്ക് കൂടെ വളരെ സന്തോഷത്തോടെ കുറിപ്പു കൂടി കാജോൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. “നമുക്കെല്ലാം നേരിടാനാകും, അമ്മയാകാനുള്ള തയ്യാറെടുപ്പ് വളരെ മനോഹരമാണ്. എന്നാൽ ചിലപ്പോഴെല്ലാം ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. എല്ലാം നിയന്ത്രണത്തിലാണെന്ന് ഒരു നിമിഷത്തേക്കെങ്കിലും തോന്നും. അടുത്ത നിമിഷം തളർന്നു പോയെന്നു വരാം. ഉറക്ക സമയങ്ങൾ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് അതിശയപെടാം. എന്നാൽ നമ്മുടെ മക്കളെയും പങ്കാളിയെയും സ്നേഹിക്കുമ്പോൾ എല്ലാ വികാര വൈരുദ്ധ്യങ്ങളെയും മറക്കുകയും നമ്മുടെ അതുല്യമായ കഥകൾ കൂട്ടിച്ചേർക്കുകയും അവയെല്ലാം നമ്മുടേതാക്കി മാറ്റുകയും ചെയ്യും.”|kajal aggarwal latest photoshoot.