“യെസ് ! ഇട്സ് ഒഫീഷ്യലി ഒഫീഷ്യൽ”.!! കാജലിന് കൂട്ടായി ഒരു കുഞ്ഞു മാലാഖ വരുന്നു.!! അമ്മയാകാൻ ഒരുങ്ങി സൂപ്പർതാരം കാജൽ അഗർവാൾ.

സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട നടിയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കാജൽ അഗർവാൾ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കാജൽ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷവും കുടുംബ ജീവിതത്തിന്റെ തിരക്കിലേക്ക് മാത്രമായി ഒതുങ്ങാതെ താരം സിനിമയിൽ സജീവമായിരുന്നു. 2020 ഒക്ടോബറിലാണ് കാജലും ഗൗതം കിച്‌ലുവും തമ്മിലുള്ള വിവാഹം നടന്നത്. ആരാധകരുടെ പ്രിയപ്പെട്ട കാജലിന് ഇതാ

ഒരു പൊന്നോമനയെ കിട്ടാൻ പോകുകയാണ്. അമ്മയാകുന്ന വിവരം നേരത്തെ തന്നെ കാജലും ഗൗതമും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ കാജൽ പങ്കുവച്ചിരിക്കുകയാണ്. കാജലിന്റെ സഹോദരി നിഷാ അഗർവാളും ഈ സന്തോഷവാർത്ത പങ്ക് വച്ചിട്ടുണ്ട്. “യെസ് ! ഇട്സ് ഒഫീഷ്യലി ഒഫീഷ്യൽ” എന്ന് പറഞ്ഞു കൊണ്ടാണ് നിഷ അഗർവാൾ കാജലും ഒത്തുള്ള ചിത്രം പങ്ക് വച്ചുകൊണ്ട്

kajal1

സന്തോഷ വാർത്ത പുറത്ത് വിട്ടത്. നമ്മളിലുള്ള, നമ്മളറിയാത്ത ശക്തിയെ കുറിച്ച് പഠിച്ചും ഒരിക്കലും ഉള്ളതായി തോന്നിയിട്ടില്ലാത്ത ഭയങ്ങളെ കൈകാര്യം ചെയ്തും അമ്മയാകാനുള്ള പരിശീലനത്തിലാണ്.’- എന്ന അടിക്കുറിപ്പോടെയാണ് കാജൽ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് മാലാഖ വരുന്നതിന്റെ ത്രില്ലിലാണ് നിഷയും കാജലും. ഇരുവരുടെയും പോസ്റ്റിൽ ആഹ്ളാദ പ്രകടനങ്ങളുമായി ഒട്ടനവധി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്.

ഇതിനിടെ ചില കളിയാക്കൽ കമന്റുകളും പോസ്റ്റിൽ വന്നിരുന്നു. ഗർഭിണിയായ ശേഷം കാജലിന് വണ്ണം കൂടി എന്ന് പറഞ്ഞു കൊണ്ട് ചിലർ കളിയാക്കി. എന്നാൽ ഇവർക്ക് താരം ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഗർഭകാലത്ത് സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങൾ അറിയാത്തത് മൂലമായിരിക്കും പലരും തന്നെ ഈ അവസരത്തിൽ പരിഹസിക്കുന്നതെന്നും കാജൽ പറഞ്ഞു. താരത്തിലിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.