ഉറക്കമില്ലാത്ത രാത്രികൾ. വേദന നിറഞ്ഞ ദിവസങ്ങൾ. ഇതിനെല്ലാം പുറമെ സന്തോഷം നിറഞ്ഞ നിൻ്റെ പുഞ്ചിരി. കുഞ്ഞ് നീലിനെ വരവേറ്റ് കാജലും ഗൗതമും | Kajalaggarwal about delivary.

തെന്നിന്ത്യൻ സിനിമാ രംഗത്തെ മികവുറ്റ നായികയാണ് കാജൽ അഗർവാൾ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമാ മേഖലയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കഥാപാത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം സിനിമയിൽ ചുവടുറപ്പിക്കുന്നത്. ശേഷം നിരവധി ചിത്രത്തിൽ ശക്തമായ വേഷങ്ങൾ ചെയ്ത് കാജൽ തൻ്റെ അഭിനയ മേഖലയിൽ ഉറച്ചു നിന്നു. 2020 ഒക്ടോബറിലാണ് ബിസിനസ്സ് കാരനായ ഗൗതം കിച്ലുവും കാജലും വിവാഹം കഴിക്കുന്നത്.

തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താനൊരു അമ്മയാകാൻ പോകുന്നു എന്ന വിവരം പ്രേക്ഷകരോട് പറയുന്നത്. പിന്നീട് താരത്തിൻ്റെ പ്രഗ്നൻസി പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. 2022 ഏപ്രിൽ പത്തൊൻപതിന് ഗൗതം- കാജൽ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. നീൽ കിച്ലു എന്നാണ് കുട്ടിക്ക് പേരിട്ടത്. ഇത് സംബന്ധിച്ച ഒരു പോസ്റ്റും തൻ്റെ സോഷ്യൽ മീഡിയ വഴി കാജൽ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. നിറവയറോട് കൂടിയ സ്വന്തം ഫോട്ടോ കൂടി

ഷയർ ചെയ്തു കൊണ്ടാണ് തൻ്റെ മകൻ്റെ വിശേഷങ്ങൾ കജാൽ പ്രേക്ഷകരോട് പറഞ്ഞത്. ഫോട്ടോയുടെ ക്യാപ്ഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ വളരെ ആവേശഭരിതയായിരുന്നു. ഞങ്ങളുടെ ജന്മദിനം ഉന്മേഷദായകവും അതിശക്തവും ദൈർഘ്യമേറിയതും എന്നാൽ ഏറ്റവും സംതൃപ്തമായ അനുഭവവുമായിരുന്നു. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ മ്യൂക്കാസ് മെംബറേനും പ്ലാസൻ്റയും കൊണ്ട് പൊതിഞ്ഞ നീലിനെ എന്റെ നെഞ്ചോട് ചേർത്തുപിടിക്കുക എന്നത് വിവരിക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു.

ആ ഒരു നിമിഷം എന്നെ സ്നേഹത്തിന്റെ ആഴമേറിയ സാധ്യതകൾ മനസ്സിലാക്കി, എനിക്ക് വലിയ അളവിലുള്ള നന്ദി തോന്നുകയും എന്റെ ശരീരത്തിന് പുറത്ത് എന്റെ ഹൃദയത്തിന്റെ ഉത്തരവാദിത്തം തിരിച്ചറിയുകയും ചെയ്തു. എന്നേക്കും. എല്ലാം ഒരേ സമയം. ഉറക്കമില്ലാത്ത മൂന്ന് രാത്രികൾ. വേദന നിറഞ്ഞ ദിവസങ്ങൾ. ഇതിനെല്ലാം പുറമെ സന്തോഷം നൽകുന്ന നിൻ്റെ പുഞ്ചിരി. പോസ്റ്റ്പാർട്ടം ഒരിക്കലും സുഖമുള്ളത് ആവില്ല. എങ്കിലും സുന്ദരമാക്കാൻ സാധിക്കും.”കാജലിൻ്റെ വാക്കുകൾ- Kajalaggarwal about delivary.

Rate this post