കലാഭവൻ ഹനീഫിന്റെ വീട്ടിൽ പുതിയ വിശേഷം !!.ഇൻസ്റാഗ്രാമിലൂടെ സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ച് താരം..|Kalabavan Haneef son’s marriage
Kalabavan Haneef son’s marriage :മലയാളത്തില്‍ ചെറിയ റോളുകള്‍ ചെയ്ത് ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ്. കലാഭവന്‍ ഹനീഫിന് കുടുതല്‍ ലഭിച്ചത് സ്‌ക്രീനില്‍ കുറച്ച് സമയം മാത്രം ഉള്ള കഥാപാത്രങ്ങളാണ്. എന്നാല്‍ ഇതില്‍ കുറെ റോളുകള്‍ നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രി രംഗത്ത് നിന്നും
സിനിമ മേഖലയിലേക്ക് എത്തിയ നടന്‍ സന്ദേശം, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. കലാഭവന്‍ ഹനീഫ് ചെയ്ത കോമഡി റോളുകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. 1989 ഒക്ടോബർ 12 ന് നടൻ ഹനീഫ് വാഹിദയെ വിവാഹം കഴിച്ചു. ഹനീഫക്ക് രണ്ട് മക്കളാണ് ഉള്ളത് ഷാരൂഖ് ഹനീഫും സിത്താര ഹനീഫും. ഇപ്പോൾ ശ്രദ്ധ നേടുന്നത് കലാഭവൻ ഹനീഫ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. തന്റെ മകൻ ഷാരൂഖ് ഹനീഫ് വിവാഹിതനായ വിവരമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ചത്.
ഷാരൂഖ് ഹനീഫ് വിവാഹം കഴിച്ചത് ചിപ്പുവിനെ ആണ്. ഡിസംബർ 25 നാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും ഹനീഫിന്റ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കലാഭവന്‍ മിമിക്‌സില്‍ അംഗമായിരുന്ന ഹനീഫ് കോമഡി താരമായാണ് സിനിമയിലേക്ക് എത്തിയതും കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. ദിലീപിന്റെ സിനിമകളിലും വളരെ ശ്രദ്ധേയ റോളുകള്‍ നടന്‍ ചെയ്തിട്ടുണ്ട്. മുൻപ് മനോരമയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍
ദിലീപിന്‌റെ സിനിമകളിലെ തന്റെ സ്ഥിരം സാന്നിദ്ധ്യത്തെ കുറിച്ച് ഹനീഫ് മനസുതുറന്നിരുന്നു. ദിലിപീന്റെ സിനിമകളില്‍ എപ്പോഴും വേഷങ്ങള്‍ ലഭിക്കാറുണ്ടെന്ന് നടന്‍ പറഞ്ഞു. ഇനി അഥവാ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും പോയി അഭിനയിക്കുകയും ചെയ്യാറുണ്ട്. കിഴക്കമ്പലത്തിനടുത്ത് ചേലക്കുളം റഹ്മാന്‍ പിടിച്ച ഒരു പരിപാടിക്കിടെ ആണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്.