കാലാവതി ചലഞ്ചുമായി മഹേഷ് ബാബുവിന്റെ മകൾ സിതാര. ഏറ്റെടുത്ത് ആരാധകർ.!!
തെലുങ്ക് സിനിമാ ലോകത്ത് തന്റെതായ അഭിനയ ശൈലി കൊണ്ടും വൈഭവം കൊണ്ടും എന്നും മുന്നിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. ഒരു തെലുങ്ക് സിനിമാതാരം എന്നതിലുപരി നിരവധി സിനിമകളുടെ നിർമ്മാതാവും കൂടിയായ താരത്തിന് ജി മഹേഷ് ബാബു എന്റെർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയും സ്വന്തമായിട്ടുണ്ട്. മാത്രമല്ല പലപ്പോഴും തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാലും സാമൂഹ്യ പ്രവർത്തനങ്ങളാലും
സോഷ്യൽ മീഡിയയിൽ ഇദ്ദേഹം നിറഞ്ഞു നിൽക്കാറുണ്ട്. ഇതിനാൽ തന്നെ തെലുങ്കിനപ്പുറം തമിഴ്, മലയാളം സിനിമാ ലോകത്തും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും മഹേഷ് ബാബുവിന് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു. മാത്രമല്ല ഫിലിം ഫെയർ അവാർഡുകൾ അടക്കമുള്ള നിരവധി ബഹുമതികൾ താരം നേടിയെടുക്കുകയും ചെയ്തിരുന്നു. നിലവിൽ പരശുറാം പെട്ലയുടെ സംവിധാനത്തിലൊരുങ്ങുന്ന “സർക്കാരു വാരി പട്ട” എന്ന

ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. സമൂഹ മാധ്യമങ്ങൾ വഴി എപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ മകളായ സിത്താര “സർക്കാരു വാരി പട്ട” എന്ന ചിത്രത്തിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ “കാലാവതി” എന്ന പാട്ടിന് ചുവടുകളുമായി എത്തിയ വീഡിയോയാണ് താരം പങ്ക് വെച്ചിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ നിരവധി പേർ കാലാവതി ഡാൻസ് ചലഞ്ചുമായി എത്തിയിരുന്നെങ്കിലും പിങ്ക് കളറിലുള്ള ടീഷർട്ടും അതേ നിറത്തിലുള്ള ഷൂസും ധരിച്ച് ഈയൊരു പാട്ടിന് ചുവടുകളുമായി തങ്ങളുടെ പ്രിയതാരത്തിന്റെ മകളെത്തിയപ്പോൾ ഈയൊരു റീൽസ് വീഡിയോ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. റിലീസിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത് എന്നതിനാൽ മഹേഷ് ബാബുവിനൊപ്പം കീർത്തി സുരേഷ് നായികയായെത്തുന്ന ഈയൊരു ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ നോക്കിക്കാണുന്നത്.