ഹാപ്പി ബർത്ത് ഡേ ബ്രൂഹ്… പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി മലയാളികളുടെ സ്വന്തം കണ്ണൻ.!! വീഡിയോ ഏറ്റെടുത്ത് ആരാധകരും.!!
മലയാളികളുടെ എക്കാലത്തെയും താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കണ്ണനും ചക്കിയും എന്നു വിളിക്കപ്പെടുന്ന ഇരുവരും മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ സുപരിചിതരാണ്. അച്ഛനമ്മമാരുടെ വഴിയെ മകൻ കാളിദാസ് സിനിമയിൽ സജീവമാകുമ്പോൾ മകൾ മാളവികയ്ക്ക് കൂടുതൽ ഇഷ്ടം മോഡലിംഗിലാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ
സജീവമായ മാളവിക തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരൻ കാളിദാസ് പങ്കു വച്ചിരിക്കുന്ന വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മാളവികയുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും ആണ് സഹോദരൻ കാളിദാസ് പങ്കുവെച്ചിട്ടുള്ളത്. സിമ്മിംഗ് പൂളിലേക്ക് ചാടുന്ന വീഡിയോയും ആഹാരം കഴിക്കുന്നതിനിടയിൽ ചക്കിയുടെ മുഖത്ത് കാളിദാസൻ കുരങ്ങന്റെ ഫേസ്

സെറ്റ് ചെയ്യുന്ന വീഡിയോയും ആണ് പങ്കു വെച്ചിട്ടുള്ളത്. വീഡിയോ എടുക്കുന്നത് കണ്ട് കുനിഞ്ഞിരിക്കുന്ന ചക്കിയും ഇടക്ക് പാർവതി സംസാരിക്കുന്ന ശബ്ദവും കേൾക്കാം. ഹാപ്പി ബർത്ത് ഡേ ബ്രൂഹ് എന്ന് അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിക്ക് താഴെ ഗായിക സിത്താര കൃഷ്ണകുമാർ അടക്കമുള്ള നിരവധി പ്രമുഖർ കമന്റ് നൽകിക്കഴിഞ്ഞു. കാളിദാസിന് ശേഷമായി മാളവികയും സിനിമയിലെത്തുന്നത് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.
അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മികച്ച അവസരം ലഭിച്ചാല്‍ താനും സിനിമയിലെത്തുമെന്ന് മുൻപ് മാളവിക ജയറാം ഒരു ഇന്റർവ്യൂ ഇടയിൽ പറഞ്ഞിരുന്നു. അഭിനയത്തേക്കാളും താല്‍പര്യം മോഡലിംഗിലാണെന്ന് വ്യക്തമാക്കിയ മാളവിക ഇപ്പോൾ പരസ്യ രംഗത്ത് സജീവമാണ്. അടുത്തിടെ അച്ഛനും മകളും ഒരുമിച്ച് അഭിനയിച്ച പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും പിറന്നാളുകാരിയായ മാളവിക ജയറാമിന് ആശംസകൾ അറിയിച്ച് നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.