കൂട്ടുകാരിക്കൊപ്പം കറങ്ങി നടന്ന് കാളിദാസ് ജയറാം.!! കാളിദാസനെ ചേർത്ത് പിടിച്ചു തരിണി|kalidas jayaram with friend
kalidas jayaram with friend: മലയാള സിനിമാ ലോകത്തെ പ്രിയ താര പുത്രന്മാരിൽ ഒരാളാണല്ലോ കാളിദാസ് ജയറാം. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തിയ താരം ഇന്ന് മോളിവുഡ് ഇൻഡസ്ട്രിയിലെ യുവ നായകന്മാരിൽ ഒരാൾ കൂടിയാണ്. മലയാള താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ താരം നേടിയെടുക്കുകയും ചെയ്തിരുന്നു.” കൊച്ചു കൊച്ചു സന്തോഷങ്ങൾ” എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ
ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിൽ എത്തിയിരുന്നത്. പിന്നീട് അബ്രിദ് ഷൈനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “പൂമരം” എന്ന സിനിമയിലൂടെ യുവ താരനിരയിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു താരം. തുടർന്നിങ്ങോട്ട് നിരവധി നായക വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ പ്രിയ താരമായി മാറാനും കാളിദാസിന് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചിരിക്കുന്നത്. സുഹൃത്തും മോഡലുമായ തരിണി കലിംഗയാർക്കൊപ്പം പ്രണയാർധമായ നിമിഷത്തിൽ പകർത്തിയ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഒരു ആഡംബര സ്പീഡ് ബോട്ടിന്റെ മുൻഭാഗത്ത്
കാളിദാസിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഈയൊരു ഫോട്ടോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഈയൊരു ചിത്രം ഏറെ ശ്രദ്ധ നേടിയതോടെ അമ്മ പാർവതി
ജയറാമും സഹോദരി മാളവിക ജയറാംമും ചിത്രത്തിൽ താഴെ കമന്റുകളുമായി എത്തി എന്നതാണ് ഏറെ രസകരം. “ഹലോ ഹബീബീസ് “എന്നായിരുന്നു മാളവിക ജയറാമിന്റെ കമന്റ്. മാത്രമല്ല പുതിയ കാമുകിയെ കണ്ടെത്തിയോ, കൂടെയുള്ളത് ആരാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളും ചിത്രത്തിന് താഴെ കാണുന്നതാണ്. മാത്രമല്ല മലയാളത്തിലെ പ്രിയ താരങ്ങളായ ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, അപർണ ബാലമുരളി, നമിത എന്നിവരും ചിത്രത്തിന് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.