കല്‍ക്കി

ടൊവിനോ തോമസ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ടോവിനോ തോമസ്, സംയുക്ത മേനോൻ, സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമൻ, ശിവജിത്ത് പത്മനാഭൻ, അപർണ നായർ, സുധിഷ് എന്നിവരാണ് കൽക്കിയിൽ അഭിനയിക്കുന്നത്. ടൊവിനോ തോമസ് നായകനായ കൽക്കിയിൽ പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. കൽക്കി 8 August 2019 ന് തീയേറ്ററുകളിൽ എത്തും.