അണിഞ്ഞൊരുങ്ങി ദേവതയായി താരപുത്രി; ആരുടെ മകളാണെന്ന് മനസ്സിലായോ ? Kalyani B Nair latest photos
നവ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരപുത്രിയാണ് കല്യാണി ബി നായർ. നടി ബിന്ദു പണിക്കരിന് അവരുടെ ആദ്യ ഭർത്താവ് ബിജു വി നായരിലുള്ള മകളാണ് കല്ല്യാണി. ടിക് ടോക് പ്ലാറ്റ്‌ഫോമിൽ ഡബ്സ്മാഷ് വീഡിയോകളുമായി എത്തിയാണ് കല്യാണി ആദ്യമായി മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്, പിന്നീട് ഇൻസ്റ്റാഗ്രാം റീൽസുകളിലും കല്യാണി സജീവമായി. ഡാൻസറായ കല്യാണി ഒരു സംരംഭക കൂടിയാണ്. മാത്രമല്ല,
മോഡലിംഗ് രംഗത്തും താരപുത്രി തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത, കല്യാണിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പുറമെ, ‘പുതിയൊരു പാതയിൽ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു റീൽ വീഡിയോയും കല്യാണി പങ്കിട്ടു. മേക്കപ്പ് ആർട്ടിസ്റ്റായ ജോ ആണ് ഫോട്ടോഷൂട്ടിന് വേണ്ടി കല്യാണിയെ ഒരുക്കിയത്. കല്യാണിയുടെ ചിത്രങ്ങൾ പങ്കുവെച്ച്, താൻ കല്യാണിയുടെ
വലിയൊരു ആരാധകനാണ് എന്ന് ജോ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ കുറിച്ചു. “ഞാൻ കല്യാണിയുടെ നൃത്തത്തിന്റെ വലിയ ആരാധകനാണ്, ഞാൻ കല്യാണിയെ പിന്തുടരാൻ തുടങ്ങിയത് മുതൽ, കല്യാണിയുമായി ഒരു ഷൂട്ടിനായി ഞാൻ കൊതിച്ചിരുന്നു,” ജോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ കുറിച്ചു. ഗോസ്പൽ ഓഫ് ഡിസൈൻ എന്ന ഫാഷൻ കമ്പനിയാണ് ഫോട്ടോഷൂട്ടിനായി കല്യാണിയുടെ കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുൽ കൃഷ്ണയാണ് കല്യാണിയുടെ ഫോട്ടോഷൂട്ട് നടത്തിയത്. നടൻ സായ് കുമാറിനും ബിന്ദു പണിക്കർക്കുമൊപ്പമുള്ള ചിത്രങ്ങളും ഷോർട്ട് വീഡിയോകളും കല്യാണി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെക്കാറുണ്ട്, വലിയൊരു വിഭാഗം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ താരപുത്രിയെ പിന്തുടരുന്നുമുണ്ട്. താരപുത്രി ഉടൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. Kalyani B Nair latest photos