ഹാപ്പി ബർത്ത് ഡേ ഡിയർ അമ്മൂസ് ; കല്യാണി പ്രിയദർശന് ജന്മദിനാശംസകളുമായി പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യൻ.| Visakh Subramanian wishes Kalyani Priyadarshan a happy birthday.
അടുത്തകാലത്തായി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. വിദേശത്തെ പഠനത്തിനുശേഷം നാട്ടിലെത്തിയ കല്യാണി മണി ഇരുമുഖൻ എന്ന സിനിമയിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായാണ് സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. 2017 ൽ പുറത്തിറങ്ങിയ ‘ഹലോ ‘ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി കല്യാണി അഭിനയിച്ചത്. പ്രശസ്ത നടൻ ദുൽഖർ സൽമാൻ
നായകനായി സുരേഷ് ഗോപി ശോഭന താര ജോഡികളുടെ തിരിച്ചുവരവിന് സാക്ഷിയായ ‘ വരനെ ആവശ്യമുണ്ട് ‘ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി കല്യാണി അഭിനയിക്കുന്നത്. ഈ സിനിമയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള സൈമ അവാർഡ് കല്യാണി കരസ്ഥമാക്കി. പിന്നീടങ്ങോട്ട് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സുപ്രധാന വേഷം കല്യാണി ചെയ്തു. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിലെ സിംഹം, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയവയാണ് കല്യാണി മലയാളത്തിൽ

അഭിനയിച്ച ചിത്രങ്ങൾ. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല ‘യാങ് കല്യാണി പ്രിയദർശൻ നായികയായി അഭിനയിക്കുന്ന അടുത്ത മലയാള സിനിമ. ഇന്ന് കല്യാണിയുടെ ജന്മദിനമാണ്, നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കല്യാണിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഹൃദയം സിനിമയുടെ പ്രൊഡ്യൂസറായ വിശാഖ് സുബ്രഹ്മണ്യനാണ് കല്യാണിക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേ
ഡിയർ അമ്മൂസ്’ എന്ന അടിക്കുറിപ്പോടെയാണ് ആണ് വിശാഖ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കല്യാണിക്ക് ജന്മദിനാശംസകൾ പങ്കുവെച്ചിരിക്കുന്നത്. ‘ ഹൃദയം സിനിമയുടെ സെറ്റിൽ വെച്ചുള്ള നമ്മുടെ ഓരോ നിമിഷങ്ങളും ഞാൻ വിലമതിക്കുന്നു, ഇനിയും നമുക്ക് ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. ഒരിക്കലും അവസാനിക്കാത്ത സിനിമാചർച്ചകൾ, ലോകത്തെ എല്ലാത്തിനേയും കുറിച്ചുള്ള ചർച്ചകൾ. നല്ലൊരു സുഹൃത്തായും അതിനേക്കാളുപരി ഒരു കുടുംബമായി നിൽക്കുന്നതിന്, എല്ലാത്തിനും നന്ദി. ‘ എന്നുകൂടിയാണ് വിശാഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചത്. |Visakh Subramanian wishes Kalyani Priyadarshan a happy birthday.