കാണാൻ കൊതിച്ച ആരാധകർക്കു മുന്നിൽ ക്യൂട്ട് ബേബി ആയി കമല 😍😘 ഇങ്ങനെ പോയാൽ ഫാൻസ് അസോസിയേഷൻ വേണ്ടിവരുമെന്ന് ആരാധകർ 😂👌

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി മികച്ചൊരു അഭിനേത്രിയും എഴുത്തുകാരിയുമാണ് . ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അശ്വതിയ്ക്കാണ് ഇക്കുറി സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരത്തിൽ മികച്ച

നടിക്കുള്ള അവാർഡ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അശ്വതി തന്നെ വിശേഷങ്ങൾ പങ്കുവെച്ച് എപ്പോഴും പ്രേക്ഷകർക്കു മുമ്പിൽ എത്താറുണ്ട്. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പുറമേ ‘ലൈഫ് അൺ എഡിറ്റഡ് അശ്വതി ശ്രീകാന്ത്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാമത്തെ കുഞ്ഞു പിറന്നതിന്റെയും കുഞ്ഞിന്റെ പേരിടീലിന്റെയുമൊക്കെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കു വെച്ചിരുന്നു.

ഏറെ സന്തോഷത്തോടെയാണ് ആരാധകർ വിശേഷങ്ങൾ എല്ലാം സ്വീകരിച്ചത്. കമല എന്നാണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് അശ്വതിയും ശ്രീകാന്തും നൽകിയിരിക്കുന്ന പേര്. മൂത്തമകൾ പത്മ. പേര് പുറത്തായതോടെ ഇപ്പോൾ കമല മോൾക്ക് സോഷ്യൽ മീഡിയ ആരാധകർ ഏറെയാണ്. താരത്തിന് എല്ലാ പോസ്റ്റുകൾക്ക് താഴെയും കമലയുടെ വിശേഷങ്ങൾ ചോദിച്ച് ആരാധകർ എത്താറുണ്ട്. Little sunshine says good morning എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ കമലയുടെ ന്യൂ ബോൺ ഫോട്ടോഷൂട്ടിൽ നിന്നും കുഞ്ഞു കമലയുടെ മനോഹരമായ രണ്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആരാധകരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. ആര്യ ബഡായി,ശ്രുതി രജനീകാന്ത്, രഞ്ജിനി ജോസ്,ദീപ്തി വിധു പ്രതാപ് തുടങ്ങിയവരടക്കമുള്ള അശ്വതിയുടെ നിരവധി സുഹൃത്തുക്കളും കമൻറുകൾ. ഏതായാലും കുഞ്ഞു കമലയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.