മഹാലക്ഷ്മിയുടെ തല മൊട്ടയടിച്ചോ? സമൂഹ സദ്യ ചടങ്ങിൽ പങ്കെടുത്ത് മലയാളികളുടെ പ്രിയതാരവും മകളും; വൈറലായി ചിത്രങ്ങൾ|Kavya Madhavan latest video

മലയാള സിനിമ ആരാധകരുടെ ഇടയിൽ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. കുട്ടികൾ മുതൽ വയസ്സായവർ വരെ ദിലീപ് കാവ്യാ ഫാൻസ് ലിസ്റ്റിലുണ്ട്. ദിലീപിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് എറെ പ്രിയപ്പെട്ടവരാണ് അതുകൊണ്ട് തന്നെ താരകുടുംബത്തിലെ ചെറിയ വിശേഷങ്ങൾ

പോലും വലിയ വാർത്തയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ അറിയുന്നത് ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ്. മിക്ക വാർത്തകളിലും ഇടം നേടുന്നത് ദിലീപിന്‌റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയും. സോഷ്യൽ മീഡിയയിലെ കുട്ടിതാരമാണ് ഇപ്പോൾ മഹാലക്ഷ്മി. മഹാലക്ഷ്മി ആരാധകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് ഇപ്പോഴിതാ കാവ്യയും മഹാലക്ഷ്മിയും

kavya madhavan

ചേർന്ന് ഉള്ള വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയായിൽ സജീവമാകുന്നത്. ഇടയ്ക്കിടക്ക് കുടുംബമായി ദീലിപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വരാറുണ്ടങ്കിലും കാവ്യയും മഹാലക്ഷ്മിയും മാത്രമായുള്ള വീഡിയോ ഇതാദ്യാമായാണ് വരുന്നത്. കാവ്യയും മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളുമാണ് ഫാൻസ് ഗ്രൂപ്പുകളിലുൾപ്പെടെ

വൈറലായിരിക്കുകയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി തല മൊട്ടയടിച്ചാണ് മഹാലക്ഷ്മിയെ ചിത്രങ്ങളിൽ കാണുന്നത്. കാവ്യ മകൾക്ക് ചോറ് വാരിക്കൊടുക്കുന്നതും കുഞ്ഞ് അത് കഴിക്കുന്നതും കാണാം. 2018ലാണ് താരദമ്പതികളുടെ ജീവിതത്തിലേക്ക് മകൾ എത്തിയത്. അതേസമയം മകളുടെ ചിത്രങ്ങളും വീഡിയോസും താര​ദമ്പതികൾ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറില്ല. എന്നാൽ മഹാലക്ഷ്മിയുടെതായി പുറത്തുവരാറുളള ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വെെറലാകാറുള്ളത്.