പൊളിച്ചടുക്കി കീർത്തി സുരേഷിന്റെ അറബിക് കുത്ത് ഡാൻസ്.!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.!!

പ്രിയതാരം കീർത്തി സുരേഷ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രണയദിനത്തിൽ പുറത്തുവന്ന ബീസ്റ്റിലെ അറബിക് കുത്ത് ഡാൻസ് ലോകം മുഴുവൻ ഏറ്റെടുത്തത് നിമിഷ നേരം കൊണ്ടാണ്. മഞ്ഞ നിറത്തിലെ ഡ്രസ്സിൽ അതി മനോഹരമായാണ് കീർത്തി സുരേഷ് ഡാൻസ് ചെയ്യുന്നത്. സംവിധായകൻ സുരേഷ് കുമാറിന്റെയും മേനകസുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷ് പങ്കുവയ്ക്കുന്ന

ഓരോ ഫോട്ടോസും വീഡിയോസും നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇതിനു മുൻപും ഏറെ ഡാൻസ് വീഡിയോ കീർത്തി സുരേഷ് പങ്കുവച്ചിട്ടുണ്ട്. ഈ സോങ് റിലീസ് ആയതു മുതൽ മത്സരിച്ചാണ് ഓരോ താരങ്ങളും അറബിക് കുത്ത് വീഡിയോ ചെയ്തു പോസ്റ്റ് ചെയ്യുന്നത്. കോടിക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി കിടിലൻ വൈറൽ സോങ് ആയി മാറിയ ഒന്നാണ് വിജയ് നായകനായ ബീസ്റ്റ് എന്ന സിനിമയിലെ അറബിക് കുത്ത് എന്ന സോങ്.

അറബിക് ശൈലിയിൽ തമിഴ് ചേർത്ത് ഒരുക്കിയെടുത്ത ഗാനത്തിന് പിന്നിൽ ഹിറ്റ് സംവിധായകൻ അനിരുദ്ധ് ആണ്, നടൻ ശിവകാർത്തികേയൻ എഴുതിയ വരികളാണ്, പാടി മനോഹരമാക്കിയത് അനിരുദ്ധും, ജോനിത ഗാന്ധിയും ചേർന്നാണ്. മരയ്ക്കാർ അറബിക്കടലിലെ സിംഹം ആണ് ഒടുവിൽ റിലീസ് ചെയ്ത കീർത്തി സുരേഷ് അഭിനയിച്ച മലയാളത്തിൽ വന്ന സിനിമ. അടുത്തതായി മഹേഷ് ബാബു നായകനാകുന്ന സർക്കാർ വാരി പടയാണ്

പുറത്തുവരാനിരിക്കുന്ന ചിത്രം. മലയാളത്തിൽ മാത്രമല്ല കീർത്തി സുരേഷ് തമിഴ് തെലുങ്ക് സിനിമകളിലും സജീവമാണ്. പ്രമുഖരായ പല നടന്മാരൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടി കൂടി ആണ് കീർത്തി സുരേഷ്. എന്തു വേഷം ആയാലും കീർത്തി അതിമനോഹരമായി അഭിനയിക്കാറുണ്ട്. ഒപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയ അറബിക് കുത്ത് ഡാൻസ് വീഡിയോയും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Rate this post