കീർത്തിയുടെ വീട്ടിലെ വിശേഷം അറിഞ്ഞോ ?|സന്തോഷ വാർത്ത പങ്കുവെച്ച് താരം|Keerthi suresh new car

Keerthi suresh new car: തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയമായ വേഷകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണല്ലോ കീർത്തി സുരേഷ്. സൗത്ത് ഇന്ത്യയിലെ മൂന്ന് ഇൻഡസ്ട്രികളിലും ഒരേ താരമൂല്യമുള്ള നായിക എന്നതാണ് കീർത്തി സുരേഷിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്തേക്ക് കാലെടുത്തുവച്ച താരം സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നു തന്നെയാണ് വരുന്നത്. നടനും നിർമ്മാതാവുമായ സുരേഷ് കുമാറിന്റെ പുത്രി എന്ന

ലേബലിൽ അല്ലാതെ തന്നെ തന്റെ ഐഡന്റിറ്റി സിനിമാ ലോകത്ത് പതിപ്പിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ താര മൂല്യമുള്ള ഇവർ ഒരു മലയാള സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ഇവർ. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരം തന്റെ സിനിമാ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും

bmw

നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, ഈയൊരു നവരാത്രി ആഘോഷ വേളയിൽ പുതിയൊരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു പുതു പുത്തൻ അതിഥിയെ കൂടി തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുകയാണ് കീർത്തി സുരേഷ് ഇപ്പോൾ. ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു വിന്റെ എസ്‌യുവി മോഡലായ എക്സ് 7 എന്ന

കാറാണ് താരം പുതുതായി സ്വന്തമാക്കിയിട്ടുള്ളത്. ഫെറ്റോണിക് ബ്ലൂ കളറിൽ 7 സീറ്റ് കപ്പാസിറ്റിയുള്ള ഈ ഒരു വാഹനത്തിന്റെ ഷോറൂം വില 1.17 കോടി രൂപയാണ്. മാത്രമല്ല വാഹനത്തിലെ 3.0 ലിറ്റർ ഇരട്ട ടർബോ ചാർജ്ഡ് എഞ്ചിൻ 335 ബിഎച്പി കരുത്തും 450 എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.” ആഘോഷങ്ങൾ, ആഘോഷ ദിനങ്ങൾ” എന്ന ക്യാപ്ഷനിൽ വാഹനത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.