സുരേഷ് ഗോപിയെ കുറിച്ചുള്ള കുട്ടിക്കാല അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്.!! അദ്ദേഹം എന്നെ പലപ്പോഴും പറഞ്ഞു പറ്റിച്ചു. തുറന്ന് പറഞ്ഞ് കീർത്തി സുരേഷ് | Keerthy Suresh about Suresh Gopi
Keerthy Suresh about Suresh Gopi: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിൽ ഒരാളാണല്ലോ കീർത്തി സുരേഷ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ അഭിനയ മുദ്ര പതിപ്പിച്ച താരം വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയലോകത്തേക്ക് കടന്നു വന്നിരുന്നു. മാതാവും പിതാവും സിനിമാ ലോകവുമായി ഏറെ ബന്ധമുള്ളവരാണ് എന്നതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറാനും കീർത്തി സുരേഷിന് സാധിച്ചിരുന്നു.
പൈലറ്റ് എന്ന മലയാള ചിത്രത്തിലൂടെ ചൈൽഡ് ആർട്ടിസ്റ്റായി അഭിനയലോകത്ത് എത്തിയ താരം ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി മാറിയ ഒരു നായികയായി മാറിയിട്ടുണ്ട്. മാത്രമല്ല വർഷങ്ങളുടെ ഇടവേളക്ക് ശേഷം, താരം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത സിനിമാ ആസ്വാദകർ ഏറെ സന്തോഷപൂർവ്വമായിരുന്നു കൊണ്ടാടിയിരുന്നത്. ടോവിനോയെ നായകനാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന “വാശി” എന്ന ചിത്രത്തിലൂടെയായിരുന്നു
കീർത്തിയുടെ വമ്പൻ തിരിച്ചുവരവ്. ലീഗൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ഒരു സിനിമയിൽ അഭിഭാഷകരായിട്ടാണ് ഇരുവരും എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാൽ ഇപ്പോഴിതാ വാശി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രോഗ്രാമിൽ വെച്ച് തന്റെ കുട്ടിക്കാലത്ത് താൻ നേരിട്ട രസകരമായ ചില സംഭവങ്ങളെ കുറിച്ച് കീർത്തി സുരേഷ് തുറന്നു പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ചും
അവതാരകരിൽ ഒരാൾ ചോദിച്ചപ്പോൾ വളരെ രസകരമായ ചില അനുഭവങ്ങളായിരുന്നു കീർത്തി വെളിപ്പെടുത്തിയിരുന്നത്. സുരേഷ് അങ്കിളിനെ വളരെ ചെറിയ പ്രായത്തിൽ തന്നെ തനിക്കറിയാമെന്നും പലപ്പോഴും അദ്ദേഹം എന്നെ കളിയാക്കാറുണ്ടായിരുന്നു എന്നും കീർത്തി പറയുന്നുണ്ട്. മാത്രമല്ല താനൊരു അനാഥ കുഞ്ഞാണ് എന്നും നിന്നെ നിന്റെ അച്ഛനും അമ്മയും ദത്തെടുത്തതാണ് എന്നും അദ്ദേഹം എന്നെ പലപ്പോഴും പറഞ്ഞു പറ്റിച്ചിരുന്നു. മാത്രമല്ല സുരേഷ് അങ്കിളിന്റെ ഈ വാക്കുകൾ താൻ ആ സമയത്ത് വിശ്വസിച്ചിരുന്നു എന്നും ഇത്തരത്തിൽ പല രസകരമായ കാര്യങ്ങളും തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നും കീർത്തി പറയുന്നുണ്ട്.