ത്രസിപ്പിച്ച് ‘ തൂഫാൻ ‘ ; കെ.ജി.എഫ് ചാപ്റ്റർ ടുവിലെ ലിറിക്കൽ ഗാനം എത്തി.!!

ഇന്ത്യൻ സിനിമാ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് ‘കെ ജി എഫ് ചാപ്റ്റർ 2’. അഞ്ച് ഭാഷകളിലായി ഏപ്രിൽ 14ന് ആണ് കെ ജി എഫ് ചാപ്റ്റർ 2 വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘കെ ജി എഫ് ചാപ്റ്റർ 2’ വൻ ഹിറ്റായിരുന്ന ‘കെ ജി എഫ് ചാപ്റ്റർ വണ്ണി’ന്റെ തുടർച്ചയാണ്. കെ ജി എഫ് രണ്ടാം ഭാഗത്തിൽ പ്രതിനായക വേഷത്തിൽ

അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള സ്റ്റോറിയാണ് രണ്ടാം ഭാഗത്തിന്‍റെ പ്രമേയം. കോലര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെ ജി എഫ്. 2018 ഡിസംബര്‍ 21-നായിരുന്നു ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയിരുന്നത്. കെ ജി എഫ് ചാപ്റ്റർ ഒന്ന് 5 ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയ ആദ്യ കന്നഡ ചിത്രമാണ്.

KGF 2

കെ ജി എഫ് ചാപ്റ്റർ 2 ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ഒരുമിച്ചാണ്. യാഷ് ആണ് ചിത്രത്തിലെ നായകൻ. ഹിറ്റ്‌ മേക്കര്‍ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇത്തവണ മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ കെ ജി എഫ് ചാപ്റ്റർ 2 വിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

‘തൂഫാൻ…’ എന്ന ഈ ഗാനം ത്രസിപ്പിക്കുന്ന സംഗീതത്താലും ആലാപന ശൈലിയാലും ഇതിനോടകം തന്നെ വൈറലാണ്. രവി ബസ്റ്റർ ആണ് ഗാനത്തിന്റെ ഈണമൊരുക്കിയിരിക്കുന്നത്. തൂഫാൻ ലിറിക്കൽ ഗാനത്തിന്‍റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. കെ ജി എഫ് ആദ്യ ഭാഗത്തെ രംഗങ്ങളും കോർത്തിണക്കിക്കൊണ്ടാണ് ഗാനം പ്രേക്ഷകർക്ക് മുന്നിൽ അണിയറ പ്രവർത്തകർ എത്തിച്ചിരിക്കുന്നത്.

Rate this post