ഇതാണ് കൊടും മാസ്.!! അമിതപ്രതീക്ഷ വെച്ച് മാത്രം തിയേറ്ററിൽ പോയാൽ മതി. ബോക്സ് ഓഫീസ് അട്ടിമറിച്ച് കെ ജി എഫ് വിളയാട്ടം.!! ഇതല്ലേ ഒറിജിനൽ ആറാട്ട്.|KGF Chapter 2 review.

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ ഉറ്റുനോക്കിയിരുന്ന ബ്രഹ്മാണ്ഡ റിലീസാണ് കെ ജി എഫ് ചാപ്റ്റർ 2. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് റോക്കി ഭായി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ വലിയ ആവേശമാണ് കെ ജി എഫ് 2 സമ്മാനിച്ചിരിക്കുന്നത്. അതിരാവിലെ തന്നെ തിയേറ്ററുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ഗംഭീരമേക്കിങ് എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ കമന്റുകൾ. രണ്ടാം ഭാഗം കണ്ടിട്ട്

ഞങ്ങൾക്ക് മതിയാകുന്നില്ല, ഉടൻ തന്നെ മൂന്നാം ഭാഗം വേണമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഒട്ടേറെ തവണ റിലീസ് തീയതി മാറ്റിയാണ് കെ ജി എഫ് രണ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തിയത്. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും എന്നപോലെയാണ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുന്നത്. തിയേറ്ററുകൾക്ക് പുറത്തെല്ലാം വൻ ആഘോഷങ്ങളാണ്. വാദ്യഘോഷങ്ങളും ആർപ്പുവിളിയുമൊക്കെയായി വിജയം ആർത്തുല്ലസിക്കുകയാണ് ഏവരും.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് കെ ജി എഫ് 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. അമിതപ്രതീക്ഷ കൊടുത്ത് തന്നെ തിയേറ്ററിലേക്ക് പൊയ്ക്കോളൂ എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം. അത്രയും മികച്ച മേക്കിങ്ങാണ് സിനിമയുടേതെന്ന് പറഞ്ഞുവെക്കുന്നുണ്ട് കെ ജി എഫ് ആരാധകർ. പ്രിയതാരം യാഷ് ആണ് ചിത്രത്തിൽ

കേന്ദ്ര കഥാപാത്രമായെത്തുന്നത്. കെജിഎഫ് 1 ന്റെ രണ്ടാം പതിപ്പായാണ് കെജിഎഫ് 2 ഒരുക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സിനിമയുടെ ഒന്നാം ഭാഗത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ രണ്ടാം പതിപ്പും പ്രേക്ഷകർ നിറകയ്യടികളോടെ ഏറ്റെടുക്കുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമാലോകം.| KGF Chapter 2 review.

Rate this post