സാന്ത്വനം ബാലേട്ടനും കുടുംബവിളക്ക് ബാലേട്ടനും ഒന്നിച്ചപ്പോൾ.!! രാജീവ് പരമേശ്വരന്റെ തോളിൽ ഉരുമി കൊണ്ട് കൃഷ്ണകുമാർ മേനോൻ|kk menon and Rajeev parameshwar reels video

kk menon and Rajeev parameshwar reels video : പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്പരകളാണ് കുടുംബവിളക്കും സാന്ത്വനവും. രണ്ടു പരമ്പരകളും ഏഷ്യാനെറ്റിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ പരമ്പരകളാണ് ഇവ. ബാലകൃഷ്ണൻ ഹരി ശിവൻ കണ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയാണ് സാന്ത്വനം പരമ്പര മുന്നോട്ടു നീങ്ങുന്നത്. അതിൽ തന്നെ ശിവാഞ്ജലി പ്രണയവും ഹരിഅപ്പൂ പ്രണയവും പ്രമേയമാകുന്നു. ചെറിയ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള സാന്ത്വനം വീട് പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. രാജീവ് പരമേശ്വരനാണ് സീരിയലിലെ പ്രധാന കഥാപാത്രമായ ബാലകൃഷ്ണനെ

അവതരിപ്പിക്കുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ, അച്ചു സുഗന്ധ് രക്ഷാ രാജ്, ഗോപിക, ഗിരിജാ പ്രേമൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സുമിത്ര എന്ന കുടുംബിനിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് കുടുംബ വിളക്ക് എന്ന പരമ്പരയുടെ ഇതിവൃത്തം. 25 വർഷങ്ങൾ ഒപ്പം ജീവിച്ച ഭർത്താവ് സിദ്ധാർതധുമായി സുമിത്ര പല കാരണങ്ങളാൽ വേർപിരിയുകയും പിന്നീട് തന്റെ കഴിവുകൊണ്ട് വിജയിച്ച ഒരു ബിസിനസ് ഉടമയായി തീരുകയും ചെയ്യുന്നു. സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവൻ ആണ്. തന്മാത്ര എന്ന സിനിമയിലൂടെ രക്ഷകർത്താ

പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് മീരാവാസു ദേവ്. കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർത് എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്.ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ആനന്ദ് നാരായണൻ, നൂബിൻ ജോണി, ശ്രീലക്ഷ്മി ശ്രീകുമാർഎന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. പരമ്പരയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ. ഷൂട്ടിംഗ് സൈറ്റിലെ നന്മ രംഗങ്ങളും മറ്റുമായി എല്ലായിപ്പോഴും ആരാധകർക്കും മുൻപിൽ എത്താറുണ്ട്. ഇപ്പോഴിതാ ബേസിൽ ജോസഫ് അഭിനയിച്ച പുതിയ ചിത്രമായ ജയ ജയ ജയഹേ എന്ന ചിത്രത്തിലെ ഒരു അടിപൊളി പാട്ടിന്

ചുവടുവെക്കുകയാണ് സാന്ത്വനം പരമ്പരയിലെ ബാലകൃഷ്ണനും കുടുംബവിളക്ക് പരമ്പരയിലെ നായകനായ സിദ്ധാർതും. വളരെ നർമ്മ രൂപയാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. Our version of jay Jay jay എന്നാണ് വീഡിയോയ്ക്ക് താഴെയായി ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഫോണിലേക്ക് നോക്കി മീശ പിരിച്ചു നിൽക്കുന്ന രാജീവ് പരമേശ്വരന്റെ തോളിൽ ഉരുമി കൊണ്ട് കൃഷ്ണകുമാർ മേനോൻ
പാടുന്നതായാണ് വീഡിയോ. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.